ഒമാൻ സൈനിക അച്ചടക്ക പരിപാടിക്ക് ദോഫാറിൽ തുടക്കമായി

ഒമാൻ ദേ​ശീ​യ സൈ​നി​ക അ​ച്ച​ട​ക്ക പ​രി​പാ​ടി​യു​ടെ (എം.​ഡി.​പി) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ക്ക​മാ​യി. സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ, സൈ​നി​ക, സു​ര​ക്ഷാ വ​കു​പ്പു​ക​ളു​മാ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് എം.​ഡി.​പി ന​ട​ത്തു​ന്ന​ത്. ജൂ​ലൈ 24 വ​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ എം.​ഡി.​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ളെ​യും​കു​റി​ച്ച്​ തു​ട​ക്ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ആ​ദ്യ ആ​ഴ്ച​യി​ൽ സൈ​നി​ക അ​ച്ച​ട​ക്കം, ആ​ശ​യ​വി​നി​മ​യ ക​ഴി​വു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ, ടീം ​വ​ർ​ക്ക്, നേ​തൃ​ത്വ ശൈ​ലി​ക​ൾ, മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളെ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​രം, ശാ​രീ​രി​ക ക്ഷ​മ​ത…

Read More

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്

ദോഫാർ മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയമായ ഖരീഫ് സീസണിന് നാളെ ദോഫാർ ഗവർണറേറ്റിൽ തുടക്കം. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള മൺസൂൺ കാറ്റിന്റെ ഫലമായി സെപ്തംബർ 21 വരെ സീസൺ തുടരും. മിതമായ താപനിലയും മേഘാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ മഴയും ഈ സീസണിന്റെ പ്രത്യേകതയാണ്. മൂടൽമഞ്ഞുള്ള ഉയർന്ന മലനിരകളിൽ തണുപ്പ് കൂടുതലായിരിക്കും. തുടർച്ചയായി പെയ്യുന്ന ചെറിയ മഴയുടെയും ഇടവിട്ടുള്ള ചാറ്റൽമഴയുടെയും ഫലമായി…

Read More

ശക്തമായ മഴ; ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ തകർന്നു; ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്ത് പോലീസ്

ശക്തമായ മഴയിൽ ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ തകർന്നതായും, ഇതിനാൽ ഈ മേഖലയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ ദാൽഖുത് വിലായത്തിൽ തുടർച്ചയായി പെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ ഏതാനം ഇടങ്ങളിലെ റോഡുകൾ തകർന്നതായി ROP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ മഴവെള്ളത്തിൽ മണ്ണ് ഒലിച്ച് പോയതിനെത്തുടർന്നാണ് റോഡുകൾ ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത പുലർത്തണമെന്നും, പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും…

Read More

ഖരീഫ് സീസൺ: ദോഫാറിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽ റോയൽ ഒമാൻ പോലീസ് സംഘടിപ്പിക്കുന്ന പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾക്ക് 2023 ജൂലൈ 30, ഞായറാഴ്ച തുടക്കമാകും. മൺസൂൺ മഴക്കാലത്ത് (ഖരീഫ് സീസൺ) ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടുന്ന സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണിത്. 2023 ജൂലൈ 27-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്, ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് എന്നിവർ സംയുക്തമായാണ് ഈ ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. الأحد القادم..انطلاق…

Read More