
ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള 40 വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചതായി ദുബായ് ആർടിഎ
ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 40 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ഫെബ്രുവരി 16-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് മീഡിയ ഓഫീസ് നൽകിയത്. എമിറേറ്റിലുടനീളം നാല്പത് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ആർടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഡെലിവറി സേവനങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് ഈ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇടങ്ങൾ തിരഞ്ഞെടുത്തത്. മാത്രമല്ല ഡെലിവറി ജീവനക്കാർക്ക്…