
ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് അഭിഷേക് ബാനർജി
ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജി. സഖ്യമായിരുന്നെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ സീറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡയമണ്ട് ഹാർബർ മണ്ഡലത്തിൻ്റെ ഭാഗമായ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സത്ഗാച്ചിയയിലെ സെബാശ്രേ ഹെൽത്ത് ക്യാമ്പ് സന്ദർശിച്ചപ്പോൾ, എഎപിയും കോൺഗ്രസും സഖ്യത്തിലായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം….