
മാസപ്പടി കേസ്: സിഎംആർഎൽ ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും
മാസപ്പടി കേസിൽ എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഹർജി ചീഫ് ജസ്റ്റിസിന് വിട്ടത്.കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്നാൽ കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടാൻ തീരുമാനമായത്. ഏപ്രിൽ 22 നാണ് കേസ് പരിഗണിക്കുന്നത്….