കോപ്പ ഡെല്‍ റേ ഫൈനൽ; എഫ്‌സി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും

ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന കോപ്പ ഡെല്‍ റേ, എല്‍ ക്ലാസിക്കോ ഫൈനലിൽ ചിര വൈരികളായ എഫ്‌സി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 1.30ന് സെവിയ്യയിലാണ് മത്സരം. സെമി ഫൈനലില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ സോസിഡാഡിനെ മറികടന്നാണ് റയല്‍ മാഡ്രിഡിന്റെ ഫൈനല്‍ പ്രവേശം. ലാ ലിഗ കിരീടത്തിനായി റയലും ബാഴ്‌സയും ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നതിനിടെയാണ് കോപ്പ ഡെല്‍ റേ ഫൈനല്‍ എന്നതും ശ്രദ്ധേയമാണ്‌. കഴിഞ്ഞ രണ്ട് മത്സരത്തിലും…

Read More