വണ്ണം കുറയ്ക്കാൻ യുട്യൂബ് നോക്കി ഡയറ്റ്, ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണത്തിന്റെ അളവ് കുറച്ച പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം ചികിത്സ തേടിയിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. പിതാവ്:…

Read More

ലോകമെങ്ങുമുള്ള സർവകലാശാലകൾ പിന്തുടരുന്നത് 4 വർഷ ബിരുദം’: ആർ ബിന്ദു

ലോകമെമ്പാടുമുളള സർവകലാശാലകൾ പിന്തുടരുന്നത് 4 വർഷബിരുദമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന നിലയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നതെന്നും അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഇല്ല എന്ന പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും മന്ത്രി ആർ ബിന്ദു ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കമായി. ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ…

Read More

4 വര്‍ഷ ബിരുദ കോഴ്സ്: നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും

സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ അധ്യാപക തസ്തികകൾ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ്‌ തീരുമാനം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതി നിലനിർത്തി തുടരാനാണ്‌ തീരുമാനമായിരിക്കുന്നത്. വിദ്യാർഥികൾക്ക്‌ ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന്‌ ഗസ്‌റ്റ്‌ അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായിട്ടുണ്ട്.

Read More

നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ കാലത്തെ അക്കാദമിക് – കരിയർ താൽപര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു….

Read More

പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച അപകീര്‍ത്തിക്കേസ്; സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച അപകീര്‍ത്തിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരെ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജിയാണ് തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സര്‍വകലാശാലാ രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേയും…

Read More

54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും: ചട്ടങ്ങളുമായി എം.ജി

അടുത്ത അധ്യയനവർഷം മുതൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി.  54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്‌. നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കിയാലേ ഓണേഴ്‌സ്‌ ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും. ഒന്നാംവർഷം…

Read More

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; നാലംഗസംഘം ചെന്നൈയില്‍ അറസ്റ്റില്‍

നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി.തമിഴ്നാട്, ആന്ധ്രാ സ്വദേശികള്‍ ആയ 4 പേരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകര്‍ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെൻട്രല്‍ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നിഖിലിനു നിര്‍മിച്ചു കൈമാറിയത് റിയാസ്…

Read More

അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന്റെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് മാതാപിതാക്കൾ ഏറ്റുവാങ്ങി. വികാരനിർഭരമായിരുന്ന ചടങ്ങ്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്. അതേസമയം വന്ദന…

Read More

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്, സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. നിലവിലുള്ളവരുടെയും പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെയും രേഖകൾ…

Read More