വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിൽ മേധ പട്ക്കർക്ക് ജാമ്യം

ദില്ലി ലഫ്. ഗവർണ്ണർ നൽകിയ മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ പട്ക്കർക്ക് ജാമ്യം ലഭിച്ചു. സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്. കേസിൽ നേരത്തെ മേധാ പട്കറിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ് ദില്ലി കോടതി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവർഷം വിധി പറഞ്ഞ കോടതി പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25000 രൂപയും കെട്ടിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി…

Read More

സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സവർക്കറെ അപമാനിച്ചെന്ന കേസിൽ തനിക്കെതിരെ പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ അലഹബാദ് ഹൈകോടതി ലഖ്നോ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബർ 17നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ചത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമർശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം…

Read More

ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്.  ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ ഒരു മലയാളം വാർത്താ ചാനലിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്.  എംപി എം എൽ എമാരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കേണ്ടത് റൗസ് അവന്യൂ…

Read More

സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

23 വർഷം മുമ്പുള്ള അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. ഇതാണ് ഇപ്പോൾ ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. മേയ് 24നായിരുന്നു ഡൽഹി കോടതി മേധക്കെതിരെ അപകീർത്തി കേസിൽ ശിക്ഷ വിധിച്ചത്. സംഭവത്തിൽ പരാതിക്കാരനായ ഡൽഹി ലെഫ്. ഗവർണർ വി.കെ….

Read More

മുഹമ്മദ് റിയാസിനെ സാമൂഹിക മാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; കേസെടുത്ത് പോലീസ്

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സാമൂഹികമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയതിന് കോഴിക്കോട് സൈബർ ക്രൈം പോലീസ് കേസെടുത്തു. ഫെയ്സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് രണ്ടുഫോട്ടോകൾക്കൊപ്പം അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. വെള്ളിയാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read More

മാനനഷ്ടക്കേസിൽ ‌രാഹുൽ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണം

ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് എം.പി-എം.എൽ.എ കോടതി അറിയിച്ചു. ഇന്നാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകേണ്ടിയിരുന്നതെങ്കിലും പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാനായിരുന്നില്ല. തുടർന്ന് കോടതിയിൽ ഹാജരായ രാഹുലിന്‍റെ അഭിഭാഷകൻ കാശി പ്രസാദ് ശുക്ല വാദം കേൾക്കാൻ പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു. 2018ലാണ് അമിത് ഷാക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ…

Read More

മാനനഷ്ടക്കേസ്; മേധാ പട്കർക്ക് അഞ്ച് മാസം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർക്ക് അഞ്ച് മാസം തടവ് ശിക്ഷ. ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിടേതാണ് വിധി. കൂടാതെ സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2006-ൽ ഫയൽചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് മേധാ പട്കറിന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ മേധയുടെ പ്രായവും…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ ആരോപണം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് യു.പി കോടതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ജൂലൈ രണ്ടിന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അമിത് ഷാക്കെതിരെ 2018ൽ നടത്തിയ പരാമർശമാണ് കേസിനാധാരമായിട്ടുള്ളത്. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം ഫെബ്രുവരി 20ന് ‘ഭാരത് ജോഡോ ന്യായ്’ യാത്രക്കിടെ രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ന്യായ് യാത്ര താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടായിരുന്നു രാഹുൽ കോടതിയിലെത്തിയത്. അന്ന് കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു.

Read More

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്ദാനം…

Read More

മാന നഷ്ടക്കേസ് ; മന്ത്രി അതിഷി മർലേനയ്ക്ക് സമൻസ് അയച്ച് കോടതി

ആംആദ്മി പാർട്ടി നേതാക്കളെ കോടിക്കണക്കിന് പണം നൽകി ബിജെപി വിലക്കെടുക്കാൻ ശ്രമിക്കുന്നെന്ന പരാമർശത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയ്ക്ക് സമൻസ് അയച്ച് കോടതി. ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. അതിഷിയോട് ജൂൺ 29 ന് ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്. ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ സമീപിച്ചു എന്ന അതിഷിയുടെ മുൻ പരാമർശത്തിന് ബിജെപിയുടെ ഡൽഹി ഘടകം കഴിഞ്ഞ ഏപ്രിലിൽ അതിഷിക്ക്…

Read More