‘ഉത്കണ്ഠയുമായോ വിഷാദരോഗവുമായോ മല്ലിടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്; വീണ്ടു ‘വിഷാദ’ രോ​ഗത്തെ കുറിച്ച് മനസ് തുറന്ന് ദീപിക

വിഷാദം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയതിനെ കുറിച്ച് വീണ്ടും  പങ്കുവച്ച് ബോളിവുഡ് നടി  ദീപിക പദുകോണ്‍. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കാറുള്ള ‘പരീക്ഷ പെ ചര്‍ച്ച’ എന്ന വാര്‍ഷികപരിപാടിയുടെ ഭാഗമായി കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് മാനസികാരോഗ്യത്തെ കുറിച്ചും താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ചും ദീപിക സംസാരിച്ചത്.  വിഷാദ രോഗം അദൃശ്യമാണ് എന്നും തനിക്ക് വിഷാദമാണെന്ന് ഏറ്റവും ഒടുവിലാണ് താന്‍  തിരിച്ചറിഞ്ഞതെന്നും ദീപിക പറയുന്നു. ‘ഉത്കണ്ഠയുമായോ വിഷാദരോഗവുമായോ മല്ലിടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ നമുക്കറിയാനാകില്ല, കാരണം പുറമേ അവര്‍ സന്തുഷ്ടരായിരിക്കും, സാധാരണ മനുഷ്യരെപ്പോലെയായിരിക്കും’- ദീപിക…

Read More

ആസ്തി 4600 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആലിയയും പ്രിയങ്കയും ദീപികയുമല്ല

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? അത് ദീപിക പദുക്കോണോ, പ്രിയങ്ക ചോപ്രയോ, ആലിയ ഭട്ടോ ഒന്നുമല്ല. 90കളിലെ താരമായ ജൂഹി ചൗളയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ കാര്യമായ ബോക്ബസ്റ്റർ സിനിമകളൊന്നും ജൂഹിയുടെ അക്കൗണ്ടിൽ ഇല്ലെങ്കിലും ലോകത്തിലെ സമ്പന്ന നടിമാരുടെ പട്ടികയിൽ ആദ്യപത്തിൽ ജൂഹിയുടെ പേരുണ്ട്. ഹുറൂൺ റിച്ച് ലിസ്റ്റ് 2024ലാണ് ജൂഹിയുടെ പേരുള്ളത്. 4600 കോടിയാണ് ജൂഹിയുടെ ആസ്തി. ബിസിനസ് നിക്ഷേപങ്ങളാണ് ജൂഹിയുടെ ആസ്തി കുത്തനെ വർധിക്കാൻ കാരണം. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ഇവർ….

Read More

‘അമ്മ’; മനോഹരമായ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ദീപികയും റൺവീറും

ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിലെ താരദമ്പതികളായ റൺവീർ സിംഗും ദീപിക പദുക്കോണും. ഗർഭകാലം ആഘോഷമാക്കുന്ന ചില മനോഹര ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിറവയറിൽ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ദീപികയെയാണ് കാണാനാവുന്നത്. പത്തിലേറെ ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്. ആശംസകളുമായി താരങ്ങളും ആരാധകരും പോസ്റ്റിന് കമന്റുമായി വന്നിട്ടുണ്ട്. View this post on Instagram A post shared by दीपिका पादुकोण (@deepikapadukone) ഈ മാസം ദീപിക…

Read More

കുട്ടിയുടുപ്പിൽ എംബ്രോയ്ഡറി; ചിത്രം പങ്കുവച്ച് ദീപിക പദുകോൺ

ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുകോണും-രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 29നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരദമ്പതികൾ ഇക്കാര്യം ആരാധകരെ അറിയിച്ചത്. സെപ്റ്റംബറിൽ ദീപിക അമ്മയാകും. ഇപ്പോൾ ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറൽ. തൻറെ കൺമണിക്കായി കുട്ടിയുടുപ്പിൽ തുന്നിച്ചേർക്കാൻ എംബ്രോയ്ഡറി വർക്കുകൾ ചെയ്യുന്നതിൻറെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ‘പൂർത്തിയായ പതിപ്പ് പങ്കിടാൻ എനിക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറപ്പാണ് ബോളിവുഡിൻറെ സ്വപ്നസുന്ദരി പോസ്റ്റിന് നൽകിയത്. ഇൻസ്റ്റയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടൻതന്നെ ശ്വേത ബച്ചൻ…

Read More

ദീപിക ഗര്‍ഭിണി; ആശംസകളുമായി ആരാധകർ

ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രൺവീർ സിങും ദീപിക പദുകോണും മാതാപിതാക്കളാകുവാന്‍ പോകുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്.  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാ​​ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് ​തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്. ദീപികയ്ക്കും രൺവീറിനും ഈ അറിയിപ്പോടെ  ആശംസകളുടെ…

Read More

സിനിമ, രാഷ്ട്രീയം, ഭർത്താവ് എല്ലാം തുറന്നുപറഞ്ഞ് ടൈം മാഗസിനിൽ ദീപിക പദുകോൺ

ബോളിവുഡ് താരം ദീപിക പദുകോൺ താരങ്ങളുടെ താരമാണ്. ലോകപ്രശസ്തയായ താരം കഴിഞ്ഞ ഓസ്‌കാർ വേദിയിലും തിളങ്ങിയിരുന്നു. ഇപ്പോൾ ടൈം മാഗസിന്റെ മുഖചിത്രമായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി. മാഗസിന്റെ കവർ സ്റ്റോറിയാകുന്ന അപൂർവം ഇന്ത്യൻ താരങ്ങളിലൊരാളാണ് ദീപിക. ടൈം മാഗസിന്റെ പുതിയ ലക്കത്തിൽ ദീപികയുടെ പ്രത്യേക അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിട്ടുണ്ട്. ‘ദി ഗ്ലോബൽ സ്റ്റാർ’, ദീപിക പദുകോൺ ലോകത്തെ ബോളിവുഡിലേക്കു കൊണ്ടുവരുന്നു- എന്നാണ് ടൈം…

Read More

പ്രഭാസിന്റെയും ദീപിക പദുക്കോണിന്റെയും ‘പ്രൊജക്ട് കെ’; അത്ഭുതങ്ങളുടെ കലവറ

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന തെലുഗ് ചിത്രം ‘പ്രൊജക്ട് കെ’ ആരാധകരെ അമ്പരപ്പിക്കുമെന്ന് അതിന്റെ നിർമ്മാതാവ് അശ്വിനി ദത്ത് പറഞ്ഞു. മഹാവിഷ്ണുവിന്റെ ആധുനിക അവതാര കഥയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വരാനിരിക്കുന്ന മാഗ്‌നം ഓപസ് പ്രോജക്ടായ ‘പ്രൊജക്ട് കെ’യുടെ നിർമ്മാണത്തിരക്കിലാണ് അശ്വിനി ദത്ത്. ചിത്രത്തിൻറെ 70 ശതമാനവും പൂർത്തിയായെന്നും അത് ഫാന്റസിയും സയൻസ് ഫിക്ഷനുമെന്ന നിലയിൽ ഉയർന്ന നിലവാരമുള്ളതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിത്രത്തിൽ നിരവധി അതിഥി വേഷങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാഭ് ബച്ചൻ,…

Read More

കാശില്ലെങ്കിൽ കടം വാങ്ങിയെങ്കിലും കാണേണ്ട ചിത്രം; പഠാൻ

പിറവിക്കു മുൻപേ പ്രസിദ്ധരാകുന്ന ചില കഥാപാത്രങ്ങളുണ്ട് നമ്മുടെ പുരാണങ്ങളിൽ. ശ്രീകൃഷ്ണനും, അഭിമന്യുവുമൊക്കെ അങ്ങനെ പ്രസിദ്ധരായവരാണ്. ചില സിനിമകളും ഇപ്പോൾ ഇങ്ങനെയാണ്. അത് ജനിക്കും മുൻപേ വിവാദങ്ങളിലൂടെ പ്രസിദ്ധമാകുന്നു. ഷാരൂഖ് ഖാന്റെ ‘പഠാൻ’ അത്തരത്തിലൂടെയും പ്രേക്ഷകർ കാത്തിരുന്ന ഒരു സിനിമയാണ് .എരിതീയിലെണ്ണ ഒഴിക്കും പോലെ നടപ്പുകാല ഇന്ത്യൻരാഷ്ട്രീയവും പഠാന്റെ പ്രചാരത്തിനു ഹേതുവായി. ഇപ്പോൾ ഈ സിനിമ തീയേറ്ററിലെത്തിയിരിക്കുന്നു. വിവാദങ്ങളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട് ഷാരൂഖിന്റെ സിനിമ ബോസ്‌ഓഫീസുകളിൽ കൊടുങ്കാറ്റു കളുയർത്തിക്കൊണ്ടു വൻ സാമ്പത്തിക വിജയം നേടുന്നു , മുന്നേറുന്നു. ദേശാഭിമാനിയായ ഒരിന്ത്യക്കാരന്റെ…

Read More