യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

കൊലപാതക കേസ് ; കുവൈത്തിൽ പ്രതികൾക്ക് വധശിക്ഷ

കു​വൈ​ത്തി പൗ​ര​ന്‍ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. കേ​സി​ല്‍ ഒ​രു കു​വൈ​ത്തി പൗ​ര​നെ​യും ഈ​ജി​പ്ഷ്യ​നേ​യു​മാ​ണ് നേ​ര​ത്തേ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ള്‍ ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ലി​ൽ ക​ബ്ദി​ല്‍ നി​ന്ന് കാ​ണാ​താ​യ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞി​രു​ന്നു. തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ​ടി​ഞ്ഞാ​റ​ൻ സാ​ൽ​മി​യ​യി​ൽ നി​ന്ന് മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​നാ​യ​ത്.

Read More

പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും ; നിയമ ഭേതഗതി നടത്താൻ പശ്ചിമ ബംഗാൾ സർക്കാർ

പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊൽക്കത്തയിലെ റാലിയിലായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം. കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം…

Read More

വധശിക്ഷ റദ്ദ് ചെയ്തു ; വിധിയുടെ ആശ്വാസത്തിൽ അബ്ദുൽ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് സഹായസമിതി

സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത് കോ​ട​തി വി​ധി​യു​ണ്ടാ​യ ആ​ശ്വാ​സ​ത്തി​ൽ റി​യാ​ദി​ലെ അ​ബ്​​ദു​ൽ റ​ഹീം സ​ഹാ​യ​സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മൊ​യ്‌​തീ​ൻ കോ​യ ക​ല്ല​മ്പാ​റ എ​ന്നി​വ​ർ കോ​ഴി​ക്കോ​ട്​ കോ​ട​മ്പു​ഴ​യു​ള്ള വീ​ട്ടി​ലെ​ത്തി റ​ഹീ​മി​​ന്റെ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ പ്രാ​ർ​ഥ​ന​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ക​യാ​ണെ​ന്നും എ​​ന്റെ മ​ക​നു​വേ​ണ്ടി പ​ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും റ​ഹീ​മി​​ന്റെ മാ​താ​വ് പാ​ത്തു​മ്മ പ​റ​ഞ്ഞു. ഇ​നി മോ​ൻ എ​​ന്റെ അ​ടു​ത്തെ​ന്നാ​ണ്​ എ​ത്തു​ക​യെ​ന്ന്​ നി​റ​ക​ണ്ണു​ക​ളോ​ടെ…

Read More

ടി പി ചന്ദ്രശേഖരൻ വധക്കേസ്; നിരപരാധികൾ എന്ന് പ്രതികൾ കോടതിയിൽ, വധശിക്ഷ നൽകാതിരിക്കാൻ കാരണമുണ്ടോയെന്ന് ചോദിച്ച് കോടതി

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിരപരാധികളെന്ന് പ്രതികൾ ഹൈക്കോടതിയിൽ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേസിൽ കുടുക്കിയതാണെന്ന് സി.കെ രാമചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ശാരീരിക മാനസിക അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജ്യോതി ബാബു ഒഴികെ 11 പ്രതികളും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. വധശിക്ഷയായി…

Read More

‘കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത്’; മുഖ്യമന്ത്രി

കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണ് ആലുവ കേസിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ‘ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ…

Read More