അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണ; കേന്ദ്രമന്ത്രിമാർക്കു മനസ്സാക്ഷി ഉണ്ടോയെന്നു സംശയം: എം.കെ സ്റ്റാലിൻ

പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ ശബ്ദം ഡബ്ബ് ചെയ്യുകയാണെന്നും അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ‘ഉങ്കളിൽ ഒരുവൻ’ എന്ന വിഡിയോ പരമ്പരയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എടപ്പാടിയുടെയും ബിജെപിയുടെയും അഭിപ്രായങ്ങൾ ഒന്നാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിനെക്കുറിച്ചു പ്രതികരണങ്ങൾ നടത്തുന്നതിനു മുൻപ് എടപ്പാടി തന്റെ പരാജയത്തെക്കുറിച്ചു ചിന്തിക്കണമെന്നും പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഓരോ കക്ഷികളും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുബത്തിലായാലും ഓഫിസിലായാലും വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്….

Read More

പെരിയ കേസ്; 10 പ്രതികളെ വെറുതെ വിട്ടതിന് കാരണം സിപിഎം – കോൺഗ്രസ് ഒത്തുതീർപ്പ്: കെ സുരേന്ദ്രൻ

ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സി.പി.എമ്മും കോൺഗ്രസുമായി ഒത്തുതീർപ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെവിട്ടത്. കേരളാ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ കേക്ക് വിവാദത്തിൽ വിഎസ് സുനിൽകുമാറിൻ്റേത് അനാവശ്യ പ്രതികരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശ്ശൂർ മേയറെ മാത്രമല്ല തങ്ങൾ കണ്ടതെന്നും തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് ബിജെപിക്കാരുടെ മാത്രം വോട്ട് കൊണ്ടല്ല….

Read More

‘സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഡീൽ; ദിവ്യ ബെനാമിയാണ്, പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹി’; കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് പാലക്കാട് യുഡിഎഫും ചേലക്കരയിൽ എൽഡിഎഫും എന്ന ഡീലാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മൂന്നാമത് ഒരാൾ കയറി കളിക്കേണ്ട എന്നാണ് അന്തർധാര. അത് പൊളിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിനെതിരായ യോഗത്തിൽ അനധികൃതമായാണ് ദിവ്യ ഇടപെട്ടതെന്നും പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദിവ്യ ബെനാമിയാണ്. പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹിയാണ്. കലക്ടർക്കെതിരെ നടപടി എടുക്കാത്തതിലും അന്തർധാരയുണ്ടെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്….

Read More

തൃശൂർ ആവർത്തിക്കാൻ അനുവദിക്കില്ല; ഉപതെരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് ഡീൽ പൊളിയും: എം.ബി രാജേഷ്

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് ഡീൽ പൊളിയുമെന്ന് മന്ത്രി എം.ബി രാജേഷ്. കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന വടകര, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി – കോൺഗ്രസ് ഡീൽ പാക്കേജ് ആയിട്ടായിരുന്നു എന്നും രാജേഷ് പറഞ്ഞു. തൃശൂർ ആവർത്തിക്കാൻ എൽഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പി.സരിൻ നടത്തിയ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും സ്ഥാനാർത്ഥിയുടെ റോഡ് ഷോ നാളെ നടക്കുമെന്നും രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ…

Read More

ഇസ്രയേലിനോട് സമാധാന കരാര്‍ ആവശ്യപ്പെട്ട് കമലാ ഹാരിസ്

ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.  ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമലാ ഹാരിസുമായും ചര്‍ച്ച നടത്തി. ഈ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കാനാവില്ല….

Read More

ഡിജിപിയുടെ ഭൂമി ഇടപാട് കേസ്; മുഴുവൻ തുകയും പരാതിക്കാരന് തിരികെ നൽകും

സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻ വിവാദമായതോടെ ഒത്തുതീർക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം. ഇതിനിടെ ബാദ്ധ്യത മറച്ചുവച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്. ഭൂമി ജപ്തിചെയ്യാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തോന്നയ്‌ക്കൽ റഫാ മൻസിലിൽ താമസിക്കുന്ന തൈക്കാട്…

Read More

സംസ്ഥാന വരുമാനം കൂട്ടാൻ പഠനം; അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ

സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ. വൻ ഫീസ് നൽകിയാണ് സർക്കാർ കൺസൾട്ടിംഗ് ഏജൻസിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്.  സംസ്ഥാന വരുമാനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ മാർച്ചിൽ സ്വകാര്യ ഏജൻസികളുടെ ടെണ്ടർ ക്ഷണിച്ചിരുന്നു. കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ…

Read More

തൃശ്ശൂരിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല: ബിനോയ് വിശ്വം

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം മുന്നണി കൃത്യമായി വിലയിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭാ സീറ്റിൽ സിപിഐക്ക് അവകാശമുണ്ട്. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്ക് സാധ്യതയില്ല. കണക്കുകൾ അവതരിപ്പിച്ചുള്ള നേട്ടത്തിന് സിപിഐ തയ്യാറല്ല. തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് പോയതിന് ഇടതുപക്ഷ നയങ്ങളിലുണ്ടായ വ്യതിചലനം കാരണമായോ എന്ന് പരിശോധിക്കും. തൃശൂരിൽ എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞിട്ടില്ല. യുഡിഎഫ് വോട്ടാണ് കുറഞ്ഞത്. പക്ഷേ അന്തിക്കാട് അടക്കം മേഖലകളിൽ എൽഡിഎഫ് വോട്ട് കുറഞ്ഞത് പരിശോധിക്കും. തൃശ്ശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടോ…

Read More

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാട്; അബുദാബി അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടിക്ക് മുകളിൽ

കരിമണൽ കമ്പനിയായ സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. സിഎംആർ‍എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്….

Read More

‘അതീവ രഹസ്യ സ്വഭാവമുള്ളത്’; സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡിക്ക് കൈമാറാതെ സിഎംആർഎൽ

മാസപ്പടി കേസിൽ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആർഎൽ. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകൾ കൈമാറാനാകില്ലെന്നാണ് സിഎംആർഎൽ ഇഡിയെ അറിയിച്ചിരിക്കുന്നത്. രേഖകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇഡി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകൾ ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് നടപടികളുടെ ഭാഗമായതാണെന്ന് സിഎംആർഎൽ അറിയിച്ചു. സെറ്റിൽമെന്റ് കമ്മിഷന്റെ നടപടികൾ തീർപ്പാക്കിയതാണെന്നും മറ്റൊരു ഏജൻസികൾക്കും പുനഃപരിശോധിക്കാനാകില്ലെന്നും സിഎംആർഎൽ മറുപടി നൽകി. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ നീക്കം. അതേസമയം എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്…

Read More