വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി കെഎസ്‌ആർടിസിയുടെ കിടിലൻ ഉല്ലാസയാത്ര; അതും 200രൂപയ്‌ക്ക്

വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി സ്‌പെഷ്യൽ ട്രിപ്പുകളൊരുക്കി കെഎസ്‌ആർടിസി. മാർച്ച് എട്ടിന് (നാളെ) കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉച്ചയ്‌‌ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി എട്ട് മണിയ്‌ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. പ്ലാനറ്റോറിയം, പഴശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്‌ക്കൽ ബീച്ച്,…

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത്

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവെച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അബ്ദുൽ ഫത്താഹ് അൽസീസി സർക്കാർ. ‘‘രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട്…

Read More

ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ

ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതിനിടെ, ആരോഗ്യനില മോശമാകുന്ന ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. അതിനിടെ, നാളെ നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുർഗാ പൂജ കാർണിവലും അന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം നാൾ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ. ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ്…

Read More

ഫ്രാൻസിന്റെ ഭാവിനിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം

ഫ്രഞ്ച് ജനതയ്ക്ക് ഇന്ന് നിർണായക ദിനം. ഇന്നത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ഫ്രാൻസിൽ അടുത്ത ഭരണം ആർക്കെന്ന് വ്യക്തമാകും. മേയിൽ നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്ര വലതു പാർട്ടിയായ നാഷണൽ റാലി ഫ്രാൻസിൽ മുന്നിലെത്തിയിരുന്നു. ഇതോടെ ആണ് പ്രസിഡന്റ്  ഇമ്മാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  ദേശീയ അസംബ്ലിയിലെ 577 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ തീവ്ര വലതുപക്ഷം മുന്നിലെത്തിയിരുന്നു. ഇന്നത്തെ രണ്ടാം ഘട്ട…

Read More

ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവർ ചുരുക്കമാകും. യോഗ നമുക്ക് വാഗ്ദാനം ചെയ്യുന്നതും അതുതന്നെ.  രണ്ടായിരം വർഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതൽ മൈഗ്രെയ്ൻ വരെ നിരവധി രോഗങ്ങൾക്ക് പ്രായഭേദമെന്യേ പലരും…

Read More

വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസം; കനത്ത സുരക്ഷയിൽ കന്യാകുമാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി, അവിടെ നിന്നായിരിക്കും യാത്ര. പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്. രാത്രി മുഴുവൻ വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും പൊലീസ് സുരക്ഷ…

Read More

സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്ക് സാധ്യത;  5 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.  അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 13-05-2024: പത്തനംതിട്ട, ഇടുക്കി 14-05-2024: തിരുവനന്തപുരം, പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ…

Read More

ആഴ്ചയിലുള്ള ‘ഡേ ഓഫ്’ നിഷേധിക്കരുത്; പൊലീസിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യൽ നിർദ്ദേശവുമായി ഡിജിപി

പൊലീസുകാരുടെ ആഴ്ചയിലുള്ള ‘ഡേ ഓഫ്’ നിഷേധിക്കരുതെന്ന് ഡിജിപി. ആളില്ലായെന്ന കാരണം പറഞ്ഞ് പല സ്ഥലത്തും ആഴ്ചയിൽ ഒരു ദിവസം പൊലീസുകാ‍ര്‍ക്ക് നൽകുന്ന ഓഫ് നിഷേധിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹിബ് വ്യക്തമാക്കി. ഇത്തരത്തില്‍ ഓഫ് നിഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക ഉന്മേഷത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്. പൊലീസുകാരുടെ ഓഫുമായി ബന്ധപ്പെട്ട് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഓഫ് ദിവസം ആ ഉദ്യോഗസ്ഥനെ അത്യാവശ്യ ഘട്ടത്തിലല്ലാതെ തിരിച്ചു വിളിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.  പൊലീസിൽ മാനസിക സംഘർഷങ്ങള്‍ കൂടുകയും ആത്മഹത്യ വർധിക്കുകയും ചെയ്ത…

Read More

മാസപ്പടി കേസ്: വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും: ഇഡി

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യും. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‌ കൂടുതൽ പേരെ വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന്…

Read More