എഐ അപകടകരം: സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്; മസ്ക് രണ്ടാമത്തെ ജന്മിയെന്ന് സ്പീക്കർ ഷംസീർ

നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. എഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസമാണെന്നും എ.എൻ. ഷംസീർ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ നമ്മളെ സ്വാധീനിക്കുന്നു. ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ് ആണ്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി എന്നും സ്പീക്കർ…

Read More

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

എമിറേറ്റിലെ റോഡുകളിൽ സിഗ്‌നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി. ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രത്യേകം അനുമതി നൽകിയിട്ടുള്ള സുരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം റോഡുകൾ മുറിച്ച് കടക്കാൻ പോലീസ് കാൽനടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി പെഡസ്ട്രിയൻ ടണലുകൾ, കാൽനടക്കാർക്കുള്ള മേൽപ്പാലങ്ങൾ മുതലായവ ഉള്ള ഇടങ്ങളിൽ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കവലകളിൽ റോഡ് മുറിച്ച് കടക്കുന്ന അവസരത്തിൽ ട്രാഫിക്…

Read More