എഐ അപകടകരം: സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്; മസ്ക് രണ്ടാമത്തെ ജന്മിയെന്ന് സ്പീക്കർ ഷംസീർ

നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം.

എഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസമാണെന്നും എ.എൻ. ഷംസീർ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ നമ്മളെ സ്വാധീനിക്കുന്നു.

ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ് ആണ്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി എന്നും സ്പീക്കർ വിമർശിച്ചു. നിര്‍മിത ബുദ്ധിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഷംസീറിന്റെ പ്രസംഗം.

എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്നായിരുന്നു ഗോവിന്ദന്റെ ആദ്യ പ്രസ്താവന. ഇതു വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായെത്തിയ അദ്ദേഹം, എഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുധ്യം വര്‍ധിക്കുമെന്നും ഇതു തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയര്‍ത്തുമെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *