അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു; പൊലീസിനെതിരെ ഡിജിപിക്ക് കത്ത് നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍

അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്ത് നൽകി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ്…

Read More

അബുദാബി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി കസ്റ്റംസ്

അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി അബുദാബി കസ്റ്റംസ് അറിയിച്ചു. നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിലുടനീളം കസ്റ്റംസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായാണ് അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ്റെ കടൽ കസ്റ്റംസ് കേന്ദ്രങ്ങളെ നൂതന പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുന്നതിനുള്ള ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. .@AbuDhabiCustoms has installed five advanced AI-supported inspection devices at customs centres in Khalifa Port and…

Read More

വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് പിടികൂടി

വ​ൻ​തോ​തി​ലു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ബ​ർ​ക​യി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ സൈ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റാ​​ണ്​ പി​ടി​കൂ​ടി​യ​ത്. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന ഫാ​ക്ട​റി​യും ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നാ​ണ്​ വ​ൻ​തോ​തി​ലു​ള്ള ച്യൂ​യിം​ഗം രൂ​പ​ത്തി​ലു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Read More

കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില വസ്തുക്കൾ കസ്റ്റംസ് പിടികൂടി

കു​വൈ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ട​ൺ​ക​ണ​ക്കി​ന് പു​ക​യി​ല, സി​ഗ​ര​റ്റു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ, മ​റ്റു പു​ക​വ​ലി വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സാ​ൽ​മി അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണ് ഇ​വ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ട്ര​ക്കു​ക​ളു​ടെ ഒ​രു നി​ര​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ സാ​ൽ​മി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ട്ര​ക്കി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ. ട​ൺ ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​യി​ല, 66,000 പെ​ട്ടി സി​ഗ​ര​റ്റ്, 97,000 സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ, 346 പാ​ക്ക​റ്റ് ച​വ​യ്ക്കു​ന്ന പു​ക​യി​ല,…

Read More

സ്വർണ്ണക്കടത്ത്; ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന…

Read More

കര്‍ണാടകയിലെ രാജസ്ഥാന്‍ ‘കല്യാണവീരന്‍’; കെണിയില്‍വീണത് 250ലേറെ സ്ത്രീകള്‍

വിവാഹത്തട്ടിപ്പു വാര്‍ത്തകള്‍ സര്‍വസാധാരണമാണ്. സ്ത്രീകളും പുരുഷന്മാരും പ്രതിസ്ഥാനത്തു വരുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍ കര്‍ണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവില്‍ പിടിയിലായ രാജസ്ഥന്‍ സ്വദേശി നടത്തിയ വിവാഹത്തട്ടിപ്പുകള്‍ കേട്ട് എല്ലാവരുടെയും കണ്ണുതള്ളിപ്പോയി. ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി 250ലേറെ സ്ത്രീകളെയാണ് കബളിപ്പിച്ചത്. പലരില്‍നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിപ്പിന്നിരയായ കോയമ്പത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ ബംഗളൂരു പോലീസ് പിടികൂടുന്നത്. മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ചായിരുന്നു ഇയാള്‍…

Read More

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും സ്വകാര്യ ആവശ്യങ്ങൾക്കായി കൈവശം കരുതുന്ന വസ്തുക്കൾ സംബന്ധിച്ച് കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് ഖത്തർ കസ്റ്റംസ് അറിയിച്ചത്. تنويه #جمارك_قطر pic.twitter.com/Tapt5x8tdS — الهيئة العامة للجمارك (@Qatar_Customs) October 24, 2023 ഈ അറിയിപ്പ് പ്രകാരം, ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും തങ്ങളുടെ കൈവശമുള്ള സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ, ഉപഹാരങ്ങൾ എന്നിവ സംബന്ധിച്ചുള്ള കസ്റ്റംസ് നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്….

Read More

60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം വേണം: യുഎഇ കസ്റ്റംസ്

യുഎഇയിൽ 60,000 ദിർഹമോ (13.5 ലക്ഷം രൂപ) അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് കസ്റ്റംസ് അധികൃതർ. സ്വർണം, വജ്രം തുടങ്ങി വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു വസ്തുക്കൾ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തെക്കാൾ കൂടുതലുണ്ടെങ്കിൽ അക്കാര്യം ബോധിപ്പിക്കണം. യുഎഇയിൽനിന്ന് പോകുന്നവർക്കും രാജ്യത്തേക്കു വരുന്നവർക്കും ഇത് ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുക.

Read More