‘തരൂർ പാർട്ടിക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്നാണ് വിശ്വാസം; കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, ജനങ്ങൾ ആ നേതൃത്വത്തെ അംഗീകരിക്കുന്നു’: തിരുവഞ്ചൂർ

കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ്  ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു. ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന്…

Read More

‘രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ?; ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്’: രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി വനം മന്ത്രി

എൻസിപി  അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും  പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണ്. പി സി ചാക്കോയുടെ രാജി,  ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. എൻറെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും…

Read More

സ്ത്രീ- പുരുഷ തുല്യത വേണം ,അത് സമ്മതിച്ച് കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് പറയുന്നില്ല ; വീണ്ടു വിമർശനം ആവർത്തിച്ച് എം.വി ഗോവിന്ദൻ

കാന്തപുരത്തിന്‍റെ പേര് പറയാതെ വിമർശനം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണം. അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ല. ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കൂടി വോട്ട് നേടിയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ജയിച്ചതെന്ന…

Read More

വനിതാ മുഖ്യമന്ത്രി ഉണ്ടാകുന്നത് തടഞ്ഞില്ലേ?; പൊളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേ?: സിപിഎം എന്നും സ്ത്രീകൾക്കെതിരെന്ന് പി എം എ സലാം

സി പി എമ്മിനെതിരെയുള്ള കാന്തപുരത്തിന്റെ വിമർശനത്തെ പിന്തുണച്ച് മുസ്ലീം ലീഗ് രംഗത്ത്. മത പണ്ഡിതന്മാർ മതകാര്യം പറയുമ്പോൾ സി പി എം എന്തിനാണ് അതിൽ ഇടപെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചോദിച്ചു. സി പി എം പൊളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേ. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് സി പി എം തടഞ്ഞെന്നും അഭിപ്രായപ്പെട്ട സലാം, സി പി എം എന്നും സ്ത്രീകൾക്ക് എതിരെന്നും കൂട്ടിച്ചേർത്തു. മതം പറയാനും…

Read More

‘കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളത്; നിലവിൽ കേരളത്തിൽ ഒരു കമ്മിറ്റിയുമില്ല’, തൃണമൂൽ സംസ്ഥാന പ്രസിഡൻ്റിൻ്റെ വിമർശനത്തിന് മറുപടിയുമായി അൻവർ

തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ സിജി ഉണ്ണിയുടെ വിമർശനത്തിന് മറുപടിയുമായി പി വി അൻവർ രംഗത്ത്. സിജി ഉണ്ണിയുടെ വിമർശനത്തിന് ടി എം സി ദേശീയ നേതൃത്വം മറുപടി പറയുമെന്ന് പറഞ്ഞ അൻവർ, നിലവിൽ കേരളത്തിൽ ടി എം സി ക്ക് ഒരു കമ്മിറ്റിയും ഇല്ലെന്നും അഭിപ്രായപ്പെട്ടു.anvar reply to tmc state president criticism കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളതെന്നും വേറെ ഒരു ഘടകവും നിലവിൽ കേരളത്തിലില്ലെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. നേരത്തെ…

Read More

പുതിയ പേരിലുള്ള കോൺഗ്രസിന്‍റെ വരവ് നഷ്ടമുണ്ടാക്കും; ജാഗ്രത വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ചരിത്രത്തിന്‍റെ  പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോൺഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ  പേരു ചേർത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാൽ പാർട്ടിയുമായി പിണങ്ങി നിന്നവർ കോൺഗ്രസ്സ് വിട്ട ചരിത്രം  കണ്ടതാണ്. പലരും പിന്നീട് തിരിച്ചു വരാതെ സി.പി.എം. , ബി.ജെ.പി. സംഘടനകളിൽ സജീവമാകുന്ന കാഴ്ചയാണ്  കണ്ടത്. ഡി.ഐ.സി. രൂപീകരണത്തെ തുടർന്ന് കോൺഗ്രസ്സ് വിട്ടു പോകാൻ നിർബന്ധിതരായ ഒട്ടേറെ പ്രവർത്തകർ…

Read More

സമരം നടത്തിയാൽ സഹിക്കാൻ പറ്റാത്തവര്‍ നാട്ടിലുണ്ട്; റോഡിലല്ലാതെ മലയിൽ പോയി പ്രകടനം നടത്തുമോ?: എ വിജയരാഘവന്‍

റോഡില്‍ സ്റ്റേജ് കെട്ടി സിപിഎം ഏരിയ സമ്മേളനത്തിന്‍റെ  ഭാഗമായുള്ള പൊതുസമ്മളനം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ വിജയരാഘവന്‍ രംഗത്ത്.ഒരു സമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിൽ.റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം. മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാർ പാർലമെന്‍റ്  കയ്യടക്കിയതോടെ അങ്ങോട്ട് പോകാൻ വയ്യാതെയായി.റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്.സമരം ചെയ്യാൻ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും…

Read More

‘വേണ്ടത് ജനങ്ങളുടെ അവാർഡ്, അതിൽ മേയർ തികഞ്ഞ പരാജയം’; സിപിഎം ജില്ലാ സമ്മേളനത്തിൽ ആര്യാ രാജേന്ദ്രനെതിരെ വിമർശനം

മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും വിമർശനമുണ്ടായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ല. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതി…

Read More

കലോത്സവങ്ങളിൽ ‘പ്രതിഫലം വാങ്ങുന്നത് വ്യക്തിപരം; ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല: മന്ത്രിയുടെ വിമര്‍ശനത്തിൽ ആശ ശരത്തിന്‍റെ പ്രതികരണം

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിച്ച് നര്‍ത്തകിയും നടിയുമായ ആശാ ശരത്. പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത്. സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും എത്തിയത്. കുട്ടികള്‍ക്കൊപ്പം നൃത്തവേദി പങ്കിട്ടത് സന്തോഷപൂര്‍വ്വമാണെന്നും ആശാ ശരത് പറഞ്ഞു. നൃത്താധ്യാപിക കൂടി ആയതിനാല്‍ കുട്ടികള്‍ക്കൊപ്പം വേദിയിലെത്തിയതില്‍ അഭിമാനം. കുട്ടികളെ നൃത്തരൂപം പഠിപ്പിച്ച് അവര്‍ക്കൊപ്പം വേദിയിലെത്തി. 2022…

Read More

വോട്ട് കുറഞ്ഞു; മണ്ണാർക്കാട് ഏരിയാ സമ്മേളനത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമ‍ർശനം

മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ പാലക്കാട്ടെ സിപിഎം നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം. പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും പ്രതിനിധികളുമാണ് വിമ‍ർശനം ഉന്നയിച്ചത്. ശശിയുടെ നിലപാടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കി, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ വീഴ്ച പറ്റി, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം ഇതിന് കാരണമെന്നും ഇ എൻ സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞു. പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത്…

Read More