‘ആർക്കും ജോലി ലഭിക്കുന്നില്ല, നിക്ഷേപവും വരില്ല’; കേരള ഗ്ലോബൽ നിക്ഷേപക സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് മുൻ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനം. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. എന്നാൽ തൊഴിൽ പൂജ്യമാണ്. യുവാക്കളെ വിദേശത്തേക്ക് തള്ളി വിടുന്നത് തുടരുകയാണ്. സിപിഎം,…

Read More

‘കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശം; ഒരാളെയും വേദനിപ്പിക്കുന്ന വാക്കുകൾ പറയരുത്’: പരോക്ഷ വിമർശനവുമായി ശ്രീമതി

സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി പി കെ ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുത്. തന്നെ എത്രയോ തവണ മാധ്യമങ്ങൾ വിമർശിച്ചിച്ചിരിക്കുന്നു. എന്നിട്ടും താൻ ഒരിക്കലും മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ശ്രീമതി പറഞ്ഞു.  “ഞാനിന്നേവരെ ചീത്ത വാക്ക് ഉപയോഗിക്കാത്ത ആളാണ്. എന്നെ എത്രയോ വിമർശിച്ച ഒരുപാട് കേസുകളുണ്ട്. പത്രമാധ്യമങ്ങൾ എന്നെ കുത്തി കീറി മലർത്തി കൊന്നിട്ടുണ്ട്. പക്ഷേ ഞാൻ ചീത്ത വാക്ക് ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയുമില്ല. കൃഷ്ണദാസെന്താണ് പറഞ്ഞതെന്ന്…

Read More

മുതിർന്ന നേതാവിനെയാണ് അപമാനിച്ചത്; ഖാർഗെയുടെ കത്തിന് മറുപടി നൽകാത്തതിൽ നരേന്ദ്ര മോദിക്കെതിരേ പ്രിയങ്ക

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തംനിലയ്ക്ക് മറുപടി നല്‍കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്വന്തം നിലയ്ക്ക് മറുപടി നല്‍കാതെ മോദി ഖാര്‍ഗെയെ അപമാനിച്ചെന്ന് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ പ്രിയങ്ക ആരോപിച്ചു. ചില ബി.ജെ.പി. നേതാക്കന്മാരുടെ ഭാഗത്തുനിന്ന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയുണ്ടായ പ്രകോപന പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഖാര്‍ഗെയുടെ കത്ത്. എന്നാല്‍ പ്രധാനമന്ത്രിയല്ല, പകരം ബി.ജെ.പി. ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയാണ് ഇതിന് പരിഹാസത്തിലൂന്നിയുള്ള മറുപടി നല്‍കിയത്….

Read More

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ താരങ്ങൾക്ക് പ്രാധാന്യം നൽകാമായിരുന്നു; വിമർശനവുമായി പി.ടി ഉഷ

ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ. ഒളിംപിക്സ് നിരവധി കായികതാരങ്ങളുടെ ആഘോഷമാണ്. ഉദ്ഘാടന ചടങ്ങിൽ കുറച്ച് സമയം മാത്രമെ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളു. അതൊഴിവാക്കിയാൽ മറ്റെല്ലാം മികച്ച രീതിയിൽ സംഘാടകർ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു. കായിക താരങ്ങൾക്കായി ഇന്ത്യൻ സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും മുൻ താരം പ്രതികരിച്ചു. താൻ മത്സരിച്ചിരുന്ന കാലത്ത് താരങ്ങൾക്ക് സർക്കാരിൽ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. യൂറോപ്പിന് പുറത്ത്…

Read More

ഇന്ത്യാ മുന്നണി സംവിധാനത്തെ രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തി: എം വി ഗോവിന്ദൻ

ഇന്ത്യാ മുന്നണി സംവിധാനത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്ന രാഹുലിന്‍റെ പ്രസ്താവന അപക്വമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ മർമ പ്രധാനമായ പോയിന്‍റിലേക്ക് കടക്കാൻ അവർക്ക് സാധിക്കാതെ വന്നു. മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദൻ വിമർശിച്ചു. വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിൽ അറിയാതെ ആരും ഇത് ചെയ്യില്ലെന്നും…

Read More

പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്; സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്: പ്രിയങ്ക ഗാന്ധി

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു. ‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ…

Read More

‘രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണോ വയനാട്ടിൽ മത്സരിക്കുന്നത്’; വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണോ വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. രാഹുൽ ഗാന്ധി പ്രീണന രാഷ്ട്രീയത്തിന്റെ ആളാണെന്ന് കുറ്റപ്പെടുത്തിയ നഡ്ഡ  വിഭജിച്ച് ഭരിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. വയനാട്ടിൽ കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നാഷനൽ ഹെരാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. മറ്റ് രാജ്യത്തുനിന്നെത്തിയവർക്ക് പൗരത്വം നൽകുന്നതിന് എന്തിനാണ് രാഹുൽ ഗാന്ധി എതിരു നിൽക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സംഘടനകളാണ്….

Read More

പാനൂർ സ്ഫോടനം; സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് സിപിഎമ്മുകാരൻ, മരിച്ചവരുടെ സംസ്കാരത്തിൽ പോയത് സിപിഎം നേതാക്കൾ. പാനൂർ സ്ഫോടനക്കേസിൽ നിന്ന് എങ്ങനെ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കും? തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തങ്ങൾക്കിതിൽ ബന്ധമില്ലെന്ന് അവർക്ക് പറയാം’’. സതീശൻ പറഞ്ഞു. ആർഎസ്എസുമായി സിപിഎം ധാരണയായിട്ടുണ്ട്. അതുകൊണ്ട് യുഡിഎഫുകാരെ കൊല്ലാൻ ഉണ്ടാക്കിയ…

Read More

നിങ്ങളുടെ ഗ്യാരണ്ടികൾ എല്ലാം വായുവിൽ അലിഞ്ഞുചേർന്നു; ‘മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കും?’ : സ്റ്റാലിൻ

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്‍റെ ചോദ്യം. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധം ആക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിൻറെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമർശനം. “കള്ളപ്പണം വീണ്ടെടുക്കൽ, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, രണ്ട് കോടി തൊഴിലവസരങ്ങൾ- നിങ്ങളുടെ ഗ്യാരണ്ടികൾ എല്ലാം…

Read More

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: വി.ഡി സതീശൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. കേരത്തിൽ ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം…

Read More