നടി അരുന്ധതി നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; മൂന്ന് ദിവസമായി വെൻറിലേറ്ററിൽ

നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്ത് അപകടമുണ്ടായതിൽ പരുക്കേറ്റാണ് നടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിട്ടുണ്ട്. തമിഴ് മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ൽ പുറത്തിറങ്ങിയ ‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘പോർകാസുകൾ’…

Read More

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; മുറിവിൽ മരുന്നുവച്ച് കെട്ടി ആശുപത്രി വിട്ട യുവാവ് ഗുരുതരാവസ്ഥയിൽ

പാമ്പുകടിയേറ്റതാണെന്ന് അറിയാതെ മുറിവിൽ മരുന്നുവച്ച് കെട്ടി ആശുപത്രി വിട്ട യുവാവ് ഗുരുതരാവസ്ഥയിൽ. പരവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിനോട് ചേർന്നുള്ള കാട് മൂടിയ ഭാഗം ചാടിക്കടക്കുന്നതിനിടെയാണ് നെടുങ്ങോലം സ്വദേശിയായ 30 കാരന് വീണ് കാൽമുട്ടിന് പരിക്കേറ്റിരുന്നു. പിന്നാലെ സമീപത്തെ ആശുപത്രിയിലെത്തി മരുന്നുവച്ച് കെട്ടി. എന്നാൽ പിന്നീട് വേദന അസഹ്യമാവുകയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ യുവാവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മുറിവിന് സമീപം പ്രത്യക്ഷപ്പെട്ട കുമിളകളും കൺപോളകളും പരിശോധിച്ചപ്പോൾ തോന്നിയ അസ്വാഭാവികതയും കണക്കിലെടുത്ത് അത്യാഹതിവിഭാഗത്തിലെ ഡോക്ടർ വിഷബാധയുടെ ലക്ഷണങ്ങൾ…

Read More

കളമശ്ശേരി സ്ഫോടനം; മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലെന്ന് മന്ത്രി

കളമശ്ശേരി സ്‌ഫോടനത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 2 പേർ വെന്റിലേറ്ററിലാണ്. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡിഎൻഎ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോർട്ടം ഒരേസമയമം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില…

Read More