
പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ; സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല: സിപിഎമ്മിനെതിരെ ചെന്നിത്തല
പുരോഗമനാശയങ്ങളുടെ കാര്യത്തിൽ ബോധമുദിക്കാൻ സിപിഎമ്മിന് കുറഞ്ഞത് 10-15 വർഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്നും ഇപ്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാൻ ബിൽ കൊണ്ടുവന്നപ്പോൾ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ നിൽക്കുന്ന ഈ പ്രസ്ഥാനം സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല. കമ്പ്യൂട്ടറും ട്രാക്ടറും മുതൽ എക്സ്പ്രസ് വേ വരെ സംസ്ഥാനത്തു വന്ന ഓരോ വികസനത്തെയും മുന്നിൽ നിന്നെതിർത്ത്…