മലയാള സിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണ്; ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ല: സംവിധായകൻ കമൽ

ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ലെന്ന് സംവിധായകൻ കമൽ. മലയാളസിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ പ്രമോഷനുകളിൽ പോലും സംവിധായകർക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയാണെന്നും കമൽ കൂട്ടിച്ചേർത്തു.  ‘മുൻപ് പരാജയപ്പെട്ട സിനിമകൾ വരെ ജനങ്ങളുടെ മനസിലുണ്ടായിരുന്നു. ഇപ്പോൾ വിജയിച്ച സിനിമകൾ പോലും ആരും ഓർക്കുന്നില്ല. ഇത് പുതിയ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ്. സിനിമയുടെ സെ​റ്റിൽ പല താരങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് മ​റ്റൊരു പ്രതിസന്ധിയാണ്. ആദ്യത്തെ സിനിമ സൂപ്പർ ഹി​റ്റാക്കിയ പല സംവിധായകരും അടുത്ത…

Read More

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ബിജെപിയിൽ പ്രതിസന്ധി ഇല്ലെന്ന് സി. കൃഷ്ണകുമാർ

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി. ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാർ പറഞ്ഞു. കെ പി മണികണ്ഠന്റെ ആരോപണത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. 2006 നു ശേഷം പാർട്ടി പ്രവർത്തനത്തിൽ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാർ പറഞ്ഞു. 19 കൊല്ലത്തിനു മുൻപ് പാർട്ടിയിൽ നിന്നും മാറിനിന്ന യാളുടെ ആരോപണങ്ങൾക്ക്…

Read More

തിരുവനന്തപുരം നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഇന്നലെ രാത്രിയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം. ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചത്. പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തിയിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളമെത്തി. അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈൻമെന്റ് മാറ്റിയത് അഞ്ച് ദിവസമാണ് നഗരവാസികളെ വലച്ചത്. പ്രതിസന്ധി അയഞ്ഞെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഇടത് എംഎൽഎമാരുടെ ഉൾപ്പെടെ ആവശ്യത്തിൽ എന്തു നടപടി ഉണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ…

Read More

ഷിരൂർദൗത്യം പ്രതിസന്ധിയിൽ; ​​പുഴയിൽ അടിയൊഴുക്ക് ശക്തമാകുന്നത് വെല്ലുവിളി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി പുഴയിൽ‌ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി. ​ ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നാൽ ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ദൗത്യം സംബന്ധിച്ച് പുതിയ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവരുന്നില്ല.  എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം…

Read More

ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്; ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല: സതീശന്‍

സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല. ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്. പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല.ഇതിനെതിരെ നടപടി ഒന്നുമില്ല. ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്. സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകൾ വിശപ്പ് തീർക്കില്ല സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്. സിപിഎമ്മിന്‍റെ…

Read More

ബംഗ്ലദേശ് കലുഷിതം; ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു

ബംഗ്ലദേശിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്. അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും…

Read More

അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍; ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കുടുംബം

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനെക്കുറിച്ച്‌ ഇപ്പോള്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കുടുംബം. അർജുന് വേണ്ടിയുള്ള തെരച്ചില്‍ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കാര്യങ്ങള്‍ സംസാരിച്ചെന്നും സഹോദരി ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അർജുന്റെ കോഴിക്കോടുള്ള വീട്ടില്‍ വിഡി സതീശൻ ഇന്ന് സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം. ‘നാല് ദിവസം കഴിഞ്ഞ് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് ശേഷം നമുക്ക് ഔദ്യോഗികമായ വിവരമൊന്നും ലഭിച്ചിട്ടില്ല….

Read More

ജലനിരപ്പ് കുറഞ്ഞതിനാൽ അർജുനായുള്ള തെരച്ചിലിന് തയാറെന്ന് ഈശ്വർ മൽപെ; പ്രതിസന്ധിയിലെന്ന് കുടുംബം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിലെ തെരച്ചിൽ പ്രതിസന്ധിയിലാണെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ സ്വമേധയാ തെരച്ചിലിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി….

Read More

ബഹ്റൈനിൽ തവിട് വിലക്കയറ്റം ; കന്നുകാലി കർഷകർ പ്രതിസന്ധിയിൽ

ത​വി​ട്​ വി​ല​ക്ക​യ​റ്റം ചി​ക്ക​ൻ, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ​യും വി​ല വ​ർ​ധ​ന​ക്കി​ട​യാ​ക്കു​​മെ​ന്ന് ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ. ത​വി​ട്​ വി​ല​ക്ക​യ​റ്റം മൂ​ലം ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ ഇ​ക്കാ​ര‍്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പാ​ർ​ല​മെ​ന്‍റ് അം​ഗം ഹി​ഷാം അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​വ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ന്നു​കാ​ലി വ​ള​ർ​ത്തു​ന്ന​വ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഗോ​ത​മ്പി​ന്‍റെ​യും ഗോ​ത​മ്പു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹ്​​റൈ​ൻ ​​​ഫ്ലോ​ർ മി​ൽ​സ്​ ക​മ്പ​നി പ​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തേ 50…

Read More

ഡെങ്കിപ്പനി ബാധിച്ചുള്ള മരണം ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി

ഡെങ്കിപ്പനി ബാധിച്ച്​ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി രൂക്ഷം. മൃതദേഹങ്ങൾ യു.എ.ഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക്​ കൊണ്ടുപോകാൻ തയാറാകാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം. യു.എ.ഇയിൽ നിന്ന്​ എംബാം ചെയ്യാത്ത മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്​ ദുബൈ വിമാന സർവിസ്​ കമ്പനിയായ എമിറേറ്റ്​സ്​ ​എയർലൈൻ മാത്രമാണ്​​. എന്നാൽ, എമിറേറ്റ്​സ്​ എയർലൈൻസിന്​ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാത്രമാണ് നിലവിൽ​ സർവിസുള്ളത്​. തിരുവനന്തപുരത്തേക്ക്​ ദിവസവും രാവിലെ 9.30ന്​ പുറപ്പെടുന്ന ഒരു സർവിസും കൊച്ചിയിലേക്ക്​ പുലർച്ചയുള്ള രണ്ട്​ സർവിസുകളുമാണിത്​​. കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ എമിറേറ്റ്സിന്​ സർവിസില്ല….

Read More