
60 കേസുകളിലെ പ്രതി വടിവാൾ വിനീതും സഹായിയും പിടിയിൽ
കവർച്ച, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പോലീസ് പിടിയിലായി. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ 60ലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ എടത്വ സ്വദേശി 25 വയസുള്ള വിനീത്, കൂട്ടാളി കൊല്ലം പരവൂരിലെ കോട്ടപ്പുറം സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി നീർക്കുന്നം കൃഷി ഓഫീസിന് സമീപം അപരിചിതരായ രണ്ടു പേർ നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്….