
ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടം കുതിക്കുന്നു
ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് കടവും കൂടുകയാണ്. കടം കൂടുക മാത്രമല്ല, വായ്പ തിരിച്ചടവിലെ പ്രശ്നങ്ങളും വീഴ്ചകളും കൂടുന്നു എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024 ൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വീഴ്ചകൾ 6,742 കോടി രൂപയായി ഉയർന്നു. 2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇത് 28.42% വർദ്ധനവ് രേഖപ്പെടുത്തി. 2024-ൽ ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും ഏകദേശം മൂന്നിലൊന്ന് (30%) കടം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫൈ കൊമേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു….