കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു: 17 പേർക്ക് പരിക്ക്

കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

Read More

വിനോദ സഞ്ചാര മേഖലയിൽ ടേക്ക് ഓഫിനിടെ കടലിലേക്ക് കൂപ്പുകുത്തി ജല വിമാനം; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയിൽ ജലവിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തിൽ ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ അടക്കമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പെര്‍ത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. വിനോദസഞ്ചാരികൾ അടക്കം നോക്കി നിൽക്കുമ്പോഴാണ് അപകടം. ജലവിമാനത്തിന്റെ ഭാഗങ്ങളിൽ ഏറിയ…

Read More

പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ  തകർന്നു: മൂന്ന് മരണം

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ തകർന്ന് മൂന്നുപേർ മരിച്ചു. ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ത്യൻ കോസ്റ്റുകാർഡിന്റെ എ എൽ എച്ച് ധ്രുവ് എന്ന ഹെലികോപ്ടറാണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഹെലികോപ്ടറിൽ രണ്ട് പെെലറ്റുമാരും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഹെലികോപ്ടർ നിലത്ത് പതിച്ച ഉടനെ തീപിടിത്തമുണ്ടായി. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തിവരികയാണ്. സാങ്കേതിക…

Read More

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം ആഗ്രയില്‍ തകര്‍ന്നു വീണു. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

പൂനെയിൽ ഹെലികോപ്റ്റർ അപകടം; മൂന്ന് പേർ മരിച്ചു

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത് എന്നും സ്ഥിരീകരിച്ചിട്ടില്ല.

Read More

ബ്രസീലിൽ വിമാനം തകർന്നുവീണത് ജനവാസമേഖലയിൽ ; 62 മരണം

ബ്രസീലിലെ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാൽ ഒട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്‌കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആർ-72 വിമാനത്തിൽ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്. BREAKING: Voepass Flight 2283, a large passenger plane,…

Read More

ടേക്ക് ഓഫിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല

പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനെ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്‍റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂട്ടിയിടി ഉണ്ടായെങ്കിലും…

Read More

തെലങ്കാനയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു: 2 പൈലറ്റുമാർ മരിച്ചു

തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. എയർഫോഴ്‌സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്. പരിശീലനം നൽകുന്ന പൈലറ്റും പരിശീലനം നേടുന്ന പൈലറ്റുമാണ് മരിച്ചത്. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചുവെന്നും അധികൃതർ അറിയിച്ചു.  

Read More

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടുപേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാല്‍ ഗ്രാമത്തിന് സമീപമാണ്…

Read More

വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണു; 2 മരണം

വ്യോമസേനാവിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു സ്ത്രീകളാണ് മരിച്ചത്. മിഗ്-21 എന്ന യുദ്ധവിമാനമാണ് രാജസ്ഥാന്‍ ദാബ്‌ലിയിലെ ഹനുമാന്‍ഘട്ടില്‍ തകര്‍ന്നുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. സുരത്ഘഡില്‍ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് സുരക്ഷിതനാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Read More