അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു; ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി പമ്പകടന്നു.ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ ആണ്‌ പരാമർശം. അതേസമയം IIT ഡയരക്ടർക്കെതിരെ കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി.അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. மூளை வலிமை அதிகம் கொண்ட கும்பல் ஆட்சியில் ஐஐடி இயக்குநர் லட்சணத்தை பாருங்கள்.. கோமியம் காய்ச்சல்…

Read More

ഷിരൂരിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥി മനുഷ്യൻ്റേതല്ല: പ്രചാരണം തെറ്റെന്ന് കളക്ടർ

ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. അസ്ഥി മനുഷ്യൻ്റേതല്ല, പശുവിൻ്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ വ്യക്തമാക്കി. അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറൻസിക്…

Read More

വയനാട് ചൂരൽമലയിൽ കനത്ത മഴ ; പുഴയിൽ ഒഴുക്കിൽ പെട്ട പശുവിനെ രക്ഷപ്പെടുത്തി

വയനാട് ചൂരൽമലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ബെയ്ലി പാലത്തിന് സമീപം ആ​ദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ഒരു കിടാവ് കരയ്ക്ക് കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാ​ഹസികമായാണ് അ​ഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോ​ഗസ്ഥരും രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലധികം നേരം പശു പുഴയിൽ കുടുങ്ങി. പശുവിന് എന്തെങ്കിലും പരിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

Read More

ലോറി ഡ്രൈവർക്കും കൂട്ടാളിക്കും പശുക്കടത്ത് ആരോപിച്ച് ക്രൂരമർദനം; 6 പേർ കസ്റ്റഡിയിൽ

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം. സംഭവത്തിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്നാണ് ഡ്രൈവർ പറയുന്നത്. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. 

Read More

അരളി വീണ്ടും ജീവനെടുത്തു; ചെടി തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. അടുത്തുളള വീട്ടിലുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്‌ക്കൊപ്പം അബദ്ധത്തിൽ നൽകിയതാണ് മരണകാരണം. പശുവിന് ദഹനക്കേടാണെന്ന് കരുതി പങ്കജവല്ലിയമ്മ അടുത്തുളള മൃഗാശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിയിരുന്നു. എന്നാൽ മരുന്നുമായി വീട്ടിലെത്തിയപ്പോൾ അവർ കണ്ടത് ചത്ത കിടാവിനെയായിരുന്നു. അടുത്ത ദിവസം പശുവും ചത്തിരുന്നു. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ…

Read More

പാലക്കാട് അഗളിയിൽ പുലി പശുവിനെ കൊന്നു തിന്നു

അഗളി നരസിമുക്ക് പുവ്വാത്ത കോളനിയിൽ പുലി പശുവിനെ കൊന്നുതിന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. കോളനിയിലെ തങ്കരാജിന്റെ പശുവിനെയാണ് പിടിച്ചത്. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്.

Read More

പാലക്കാട് പുലി ഇറങ്ങി; പശുവിനെ കൊന്നു

പാലക്കാട് ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ. മൂലപ്പാടത്ത് ഷംസുദ്ധീന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രഥമിക സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചു എങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് വേണ്ട നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. നേരത്തെയും ധോണിയിൽ പുലിയും ആനയും ഇറങ്ങിയിരുന്നു. വന്യമൃഗങ്ങൾ…

Read More

ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെൻഡർ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെൻഡർ വിളിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു ടെൻഡർ. ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു മുൻപ്  വിവാദമായിരുന്നു. രണ്ടു ഘട്ടമായാണ് കാലിത്തൊഴുത്ത് നിർമാണത്തിനു ടെൻഡർ വിളിച്ചത്. ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിനുള്ള  ടെൻഡർ നടപടി.

Read More

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് സഞ്ജയ് റാവത്ത്

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നുള്ള കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. ബിജെപി അവരുടെ വിശുദ്ധപശുവിനെ ആശ്ലേഷിച്ച ശേഷം അവശേഷിക്കുന്ന പശുക്കളെ വാലന്റൈന്‍സ് ദിനത്തില്‍ നമുക്ക് പുണരാനായി വിട്ടുതന്നിരിക്കുകയാണെന്നു പറഞ്ഞ സഞ്ജയ് റാവത്ത് പശുവിനെ ഞങ്ങള്‍ ഗോമാതാവായി ബഹുമാനിക്കുന്നുണ്ടെന്നും പശുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രത്യേകദിനം ഞങ്ങള്‍ക്കാവശ്യമില്ലെന്നും തുറന്നടിച്ചു.

Read More