കോടതിയലക്ഷ്യക്കേസ്; വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് അറസ്റ്റ് വാറണ്ട്

കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.  

Read More

കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിൻറെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ ഇന്നലെ അഭിഭാഷകർ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്. ഇതേ തുടർന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി…

Read More