‘ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല; വിദ്യാസമ്പന്നം ആണെങ്കിൽ മാത്രമെ ഇന്ത്യ വികസിത രാജ്യമാവുകയുള്ളു’: കപിൽ സിബൽ

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി രാജ്യസഭ എംപി കപിൽ സിബൽ. പൗരത്വ അവകാശം ഉപയോഗിച്ചുകൊണ്ട് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ഒരു സമൂഹത്തിൽ താമസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വോട്ട് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയോ പാർട്ടിയോ സമൂഹത്തെ സേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ വേണ്ടി നിങ്ങൾക്കതിൽ പങ്കുചേരേണ്ടി വരും. ഇത് സാധാരണമായ ഒരു കാര്യമാണ്. വോട്ട് ചെയ്യാതിരുന്നാൽ പിന്നെ നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല. പൗരാവകാശം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്’- കപിൽ പറഞ്ഞു. വികസിത…

Read More

‘എച്ച്എംപിവിയെ നേരിടാൻ രാജ്യം സുസജ്ജം’; നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന രാജ്യത്തുൾപ്പെടെ ആ​ഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎംസിആർ). രോഗബാധിതരായ ശിശുക്കൾക്കോ കുടുംബാം​ഗങ്ങൾക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്  അറിയിച്ചു.  കൂടാതെ ഐസിഎംആറിൽ നിന്നും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ (Severe Acute Respiratory Illness (SARI))…

Read More

2025 ന് സ്വാഗതം: പുത്തന്‍ പ്രതീക്ഷകളുമായി ലോകം; രാജ്യമെങ്ങും ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റു

പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. ലോകം പുതുവർഷ ആഘോഷ ലഹരിയിലാണ്. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. അൽപസമയത്തിനകം ഓസ്ട്രേലിയയിലും പുതപവത്സരമെത്തും. 2025നെ വരവേൽക്കാൻ ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.  പ്രധാന ന​ഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി…

Read More

‘ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല, ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണത്’; മുഖ്യന്ത്രി

വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. ക്ലര്‍ക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്. ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക്…

Read More

രാജ്യത്ത് സെൻസസ് നടപടികൾ അടുത്ത വർഷം ആരംഭിച്ചേക്കുമെന്ന് സൂചന ; ജാതി സെൻസസ് ഉടൻ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ

സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാൽ ജാതി സെൻസസ് ഉണ്ടായേക്കില്ല. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണ് 2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സെൻസസ് നടപടികൾ ഉടൻ തുടങ്ങണമെന്നും ജാതിസെൻസസ് വേണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഒടുവിൽ നടപടികൾ ഉടൻ…

Read More

രാജ്യത്തെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം 2030-ഓടെ 30 കോടിയാകും, 1100 കോടി ഡോളർ ചെലവിടേണ്ടിവരും; കേന്ദ്ര വ്യോമയാനമന്ത്രി

രാജ്യത്തെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം 2030-ഓടെ 30 കോടിയാകുമെന്ന് സിവിൽ വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ 1100 കോടി ഡോളർ (92,395 കോടി രൂപ) ചെലവിടേണ്ടിവരുമെന്നും മന്ത്രി തിങ്കളാഴ്ച പറഞ്ഞു. ന്യൂഡൽഹിയിൽ ഫ്രഞ്ച് എയ്‌റോസ്പെയ്‌സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വിമാന ഇന്ധനവിതരണശൃംഖല ആഗോളതലത്തിൽ വികസിപ്പിക്കാൻ ഇന്ത്യക്കും ഫ്രാൻസിനും യോജിച്ചുപ്രവർത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലം മേയ്വരെയുള്ള കണക്കനുസരിച്ച് 13.89 കോടിയാണ് ഇന്ത്യയെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമുൾപ്പെടെ 157 വിമാനത്താവളങ്ങളാണ് നിലവിൽ…

Read More

ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് വേണ്ട..!

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.  എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ പോ​വാ​നാ​വി​ല്ല. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചില രാ​ജ്യ​ങ്ങ​ളി​ൽ പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ന​മ്മു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​നി​ലും നേ​പ്പാ​ളി​ലും സ​ഞ്ച​രി​ക്കാൻ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മി​ല്ല. പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഇ​ല്ലാ​തെ കൈയും വീ​ശി ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്ന് കാ​ഴ്ച​ക​ൾ കാ​ണാം. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്കു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ കാ​ര​ണ​മാ​ണ് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ കഴിയുന്നത്. …

Read More

ജോലിയുടെ ഇടവേളകളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം; റഷ്യയിലെ ജനസംഖ്യ കുറയുന്ന സാഹചര്യത്തില്‍ നിര്‍ദേശവുമായി പുടിന്‍

റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന സാഹചര്യത്തില്‍ നിർദേശവുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പെടെയുള്ള ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ് ആശങ്കയായത്. ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്‌ഗെനി ഷെസ്‌തോപലോവ് പറഞ്ഞു. ജോലിയിലെ…

Read More

സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം; ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യാജ്ഞലി അർപ്പിച്ച് രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറിയത്. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ്…

Read More

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി.  ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം…

Read More