അഴിമതി ; സൗ​ദി അറേബ്യയിൽ എട്ട് മന്ത്രാലയങ്ങളിലെ 396 ജീവനക്കാരെ ചോദ്യം ചെയ്തു

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ സൗ​ദി അറേബ്യയിലെ എ​ട്ട് ​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 396 ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്​​തു. ജ​നു​വ​രി​യി​ലാ​ണ്​ ഇ​ത്ര​യും പേ​രെ അ​ഴി​മ​തി അ​തോ​റി​റ്റി ചോ​ദ്യം ചെ​യ്​​ത​ത്. ഇ​തി​ൽ 158 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. പി​ന്നീ​ട്​ ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നാ​ഷ​ന​ൽ ഗാ​ർ​ഡ്, നീ​തി​ന്യാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം, മു​നി​സി​പ്പ​ൽ-​ഭ​വ​ന​കാ​ര്യം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന് ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു. കൈക്കൂ​ലി, ഓ​ഫി​സ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 1076 നി​രീ​ക്ഷ​ണ…

Read More

പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കണ്ടു; പിപിഇ കിറ്റിൽ കോടികളുടെ അഴിമതി നടന്നുവെന്ന് സതീശൻ

കൊവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്.  മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കണ്ടു. ഒരു…

Read More

ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണ്; നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ സുധാകരന്‍

മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ്…

Read More

മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കൊടിയുടെ നിക്ഷേപം നടത്തി; തിരികെ കിട്ടിയത് 7 കോടി: അഴിമതിയെന്ന് സതീശന്‍

കെ എഫ് സിക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കൊടിയുടെ നിക്ഷേപം നടത്തി.2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു നടപടി.2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു.പലിശ ഉൾപ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി എന്നാല്‍ കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെ എഫ് സി. ഈ പണമാണ്…

Read More

റീ ടെണ്ടർ നടത്തണമെന്ന വ്യവസ്ഥ പാലിച്ചില്ല: സോളാർപാനൽ സ്ഥാപിക്കാനുള്ള ടെണ്ടറിൽ അഴിമതി; 30 ശതമാനം തുക കൂട്ടി നല്‍കിയെന്ന് കോൺഗ്രസ്

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസർക്കാർ അംഗീകരിച്ച ബെഞ്ച് മാർക്ക് തുകയെക്കാൾ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടർ നൽകിയതെന്ന് എം.വിൻസൻറ് എംഎൽഎ ആരോപിച്ചു. എന്നാൽ ടെണ്ടർ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനർട്ട് സിഇഒയുടെ വിശദീകരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളാർപാനൽ സ്ഥാപിക്കുന്നതിനാണ് കേന്ദ്രസർക്കാർ 124 കോടി രൂപ അനുവദിച്ചത്. ഇതിൽ 101 കോടിലധികം രൂപയുടെ ടെണ്ടർ അനർട്ട് മുഖേന വിവിധ കമ്പനികള്‍ക്ക് നൽകി. ടെണ്ടർ…

Read More

എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; പറഞ്ഞത് അഴിമതിക്കെതിരെയെന്ന് അന്വേഷണ സംഘത്തോട് ദിവ്യ

എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരെയാണ്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്ന് ദിവ്യ പറയുന്നു. അതേസമയം കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. റിമാൻറിലുള്ള ദിവ്യയെ കസ്റ്റഡിയിൽ…

Read More

‘മുഖ്യമന്ത്രിക്ക് മുന്നിലുള്ള വിഷയങ്ങൾ എനിക്ക് പറയാൻ പറ്റില്ല, ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലല്ലോ’; ടി.പി രാമകൃഷ്ണൻ

എൻ.സി.പി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് എം.എൽ.എമാർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ രംഗത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കകത്ത് അത്തരമൊരു വിഷയം വരുകയോ ചർച്ചചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. ആന്റണി രാജു മുഖ്യമന്ത്രിയുമായി സംസാരിച്ച വിഷയം എനിക്ക് പറയാൻ സാധിക്കില്ല. അത്തരം പ്രശ്നങ്ങൾ മുന്നണിയുടെ ശ്രദ്ധയിൽ വരുന്ന സമയത്ത് സ്വാഭാവികമായും അത് പരിശോധിക്കും. മുഖ്യമന്ത്രിയുടെ മുമ്പിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണല്ലോ അദ്ദേഹം നിലപാടുകളെടുക്കുകയെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. അത് ഉണ്ടാകാൻ പാടില്ലാത്തതാണ്. അങ്ങനെയുണ്ടെങ്കിൽ അതിൽ ഒരു…

Read More

കണ്ണൂരില്‍ യാത്രയയപ്പ് യോഗത്തിൽ എഡിഎമ്മിനെതിരെ അഴിമതി ആരോപിച്ച് പി.പി.ദിവ്യ; പ്രസംഗിച്ചയുടൻ ഇറങ്ങിപ്പോയി

എ.ഡി.എമ്മിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടറുടെ സാന്നിധ്യത്തിലാണ് അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍…

Read More

വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ല: ജി സുധാകരൻ

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പിഡ്ബ്ല്യു.ഡി, റവന്യു, എക്സൈസ് തുടങ്ങിയ വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ട്. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളെയും ജി സുധാകരൻ വിമര്‍ശിച്ചു. ഫോർത്ത് എസ്റ്റേറ്റ് റബ്ബർ എസ്റ്റേറ്റ് ആയി മാറിയിരിക്കുകയാണെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും ജി…

Read More

നിയമപരമായ വഴിയിലൂടെ പണം സമാഹരിച്ചു: ഇലക്ടറൽ ബോണ്ട് അഴിമതിയല്ലെന്ന് ധനമന്ത്രി

ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ല, മറിച്ച് നിയമപരമായ വഴിയിലൂടെ പണം സമാഹരിച്ചതാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിപക്ഷത്തിന് ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. അക്കൗണ്ടുകൾ വഴിയുള്ള പണകൈമാറ്റം ശരിയായ രീതിയിൽ തന്നെയാണ് നടന്നിട്ടുള്ളത്. മറിച്ച് കള്ളപ്പണ ഇടപാട് അല്ലെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ഇലക്ട്രൽ ബോണ്ടിനെ കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. എല്ലാവരോടും കൂടിയാലോചിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയുമാണ് ഓരോ നടപടികളും സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ലോകത്തിലെ ഏതൊരു…

Read More