
സ്‌കൂളുകളില്‍ കോപ്പിയടി വ്യാപകം, മൈക്രോ പ്രിന്റ് ഫോട്ടോസ്റ്റാറ്റ് എടുത്ത് മടുത്തെന്ന് കടയുടമയുടെ പരാതി
സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെ വ്യാപകമായ കോപ്പിയടി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്ററി പരീക്ഷയ്ക്കാണ് കുട്ടികള്‍ കോപ്പിയടിക്കുന്നത്. ചില സ്‌കൂളുകളുടെ അറിവോടു കൂടിയാണ് ഇത് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വിജയശതമാനം കൂട്ടാനായി കുട്ടികളെ സഹായിക്കണമെന്നുള്ള വാട്‌സ്‌ആപ് വോയ്‌സ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.പരീക്ഷയ്ക്ക് കോപ്പി അടിക്കാന്‍ പാഠഭാഗങ്ങളുടെ മൈക്രോ പ്രിന്റ് എടുത്ത് പൊറുതിമുട്ടിയ മലപ്പുറത്തെ ഫോട്ടോസ്റ്റാറ്റ് കടക്കാരന്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് കര്‍ശന നടപടിക്ക് കളക്ടര്‍ ഉത്തരവിട്ടു. പരീക്ഷകളെല്ലാം അവസാനിക്കുമ്ബോഴാണ് കളക്ടറുടെ ഉത്തരവെത്തുന്നത്. സ്‌കൂളുകളിലെ കോപ്പിയടി…