ഇടമുളക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസ്: ഇഡി അന്വേഷണം റദ്ദാക്കി സുപ്രീം കോടതി

കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടിൽ ഇഡി കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇഡി എടുത്ത ഇസിഐആറും കോടതി റദ്ദാക്കി. കേസിൽ ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി എസ് സൂധീർ,…

Read More

‘സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷി സാബു’: വി.ഡി സതീശൻ

സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി…

Read More

സഹകരണ സൊസൈറ്റി തട്ടിപ്പ്; 3 പേർ അറസ്റ്റിൽ

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ (55), പറക്ലായി ഏഴാംമൈൽ സ്വദേശി ഗഫൂർ (26), ബേക്കൽ മൗവ്വൽ സ്വദേശി ബഷീർ (60) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി കെ. രതീശൻ്റെ റിയൽ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. സൊസൈറ്റിയിൽ നിന്ന് രതീശൻ കടത്തിക്കൊണ്ട് പോയ സ്വർണ്ണം പണയം വച്ചത് ഇവരായിരുന്നു. സൊസൈറ്റി സെക്രട്ടറി രതീശൻ ഈ സംഘാംഗങ്ങൾക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകൾ പൊലീസ് കണ്ടെത്തി.

Read More

സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: മുഖ്യമന്ത്രി

സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങളിലൂടെ വളർന്ന് വന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സഹകരണ മേഖല വളർച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ഇതിന്…

Read More

ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി

 കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ഇഡിയെ ഉപയോഗിച്ചു കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ പ്രതിരോധിക്കും. സഹകരണമേഖലയിൽ ഇടതുവലതു വ്യത്യാസമില്ലാതെ ഒരുമയോടെ പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകാരി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുമയോടെ പോകണമെന്നു പറയുമ്പോൾ തന്നെ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ചു യുഡിഎഫിന്റെ സഹകരണ സംഘങ്ങളെ അട്ടിമറിച്ചു ഭരണം പിടിക്കുകയാണു സിപിഎം ചെയ്യുന്നതെന്നും ഇതിനു സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്കു ശേഷം പ്രസംഗിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഹകരണ മേഖലയിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും നിക്ഷേപകരെ…

Read More

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ…

Read More

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി ആര്‍ ബി ഐ

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കികൊണ്ട് റിസര്‍വ് ബാങ്ക്, ഈ വര്‍ഷം ഇതുവരെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നു. 120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം 8 സഹകരണ ബാങ്കുകളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. 114 തവണ പിഴയും ചുമത്തി. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. നിയമ പ്രകാരമുള്ള മൂലധനത്തിന്‍റെ അപര്യാപ്തത, ബാങ്കിംഗ് റെഗുലേഷന്‍ നിയമങ്ങളുടെ ലംഘനം,…

Read More

കൊളളക്ക് കുട പിടിക്കുന്നു; പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം: വിമർശനവുമായി സതീശന്‍

സഹകരണ മേഖലയിലെ തട്ടിപ്പുകളില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണ്. പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന്…

Read More

സഹകരണ ബാങ്കുകളിലെ കേസ്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് വി.ഡി സതീശൻ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ട്. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തിൽ ഇത്രയും വലിയ…

Read More