ഗോമൂത്ര പരാമർശം; പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ച് സെന്തിൽകുമാർ

വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കെതിരായ ‘ഗോമൂത്ര സംസ്ഥാനങ്ങൾ’ പരാമർശം പിൻവലിച്ച് ഡി.എം.കെ. എം.പി. ഡി.എൻ.വി. സെന്തിൽകുമാർ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ പരാമർശം മനഃപൂർവ്വമല്ലെന്ന് പറഞ്ഞ സെന്തിൽകുമാർ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. ‘ഇന്നലെ ഞാൻ നടത്തിയ പരാമർശം മനഃപൂർവ്വമായിരുന്നില്ല. എന്റെ പരാമർശം ഏതെങ്കിലും ലോക്സഭാംഗങ്ങളെയോ ജനവിഭാഗങ്ങളെയോ വേദനിപ്പിച്ചെങ്കിൽ ഞാനത് പിൻവലിക്കുന്നു. എന്റെ വാക്കുകൾ നീക്കം ചെയ്യണെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പരാമർശത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’ -സെന്തിൽകുമാർ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ചൊവ്വാഴ്ച വൈകീട്ട് തന്നെ സെന്തിൽകുമാർ സമൂഹമാധ്യമങ്ങളിലൂടെ…

Read More