രോഹിത് ശര്‍മയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വക്താവിന്‍റെ വിവാദ പ്രസ്താവന; പ്രതികരിച്ച് ബിസിസിഐ

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവനയെ തള്ളി ബിസിസിഐ. ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ നമ്മുടെ ക്യാപ്റ്റനെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ നടത്തിയ ബാലിശമായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അതും ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പ്. ഈ സമയം ടീമിനെ പിന്തുണക്കുക്കയായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ…

Read More

നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനം; ജനങ്ങൾ സര്‍ക്കാരിനോട് ഇരന്നുമേടിക്കാന്‍ ശീലിച്ചിരിക്കുന്നു: വിവാദമായി ബിജെപി നേതാവിന്റെ പ്രസ്താവന

പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെയും നിവേദനങ്ങളെയും യാചനയോട് ഉപമിച്ചുകൊണ്ട് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. പ്രഹ്ലാദ് പട്ടേലിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതപക്ഷം രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്. ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കൈയില്‍ ഒരു…

Read More

ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്; വേറെ കണക്ക് കിട്ടിയാല്‍ മാറ്റാം: നിലപാടിലുറച്ച് ശശി തരൂര്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനത്തിലുറച്ച് ശശി തരൂര്‍. ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്.. ഡേറ്റകൾ സിപിഎമ്മിന്‍റെത്   അല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വേറെ കണക്ക് കിട്ടിയാൽ മാറ്റാം.കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍  മറ്റാരും  ഉണ്ടായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷമുള്ള കുടിക്കാഴ്ചയാണ് നടന്നത്. യാതൊരു പ്രശ്നവും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

Read More

‘സെൽഫ് ഗോൾ നിർത്തണം; തരൂരിൻറെ നടപടി അച്ചടക്ക ലംഘനമാണ്: ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്ന് കെ മുരളീധരൻ

നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സർക്കാറിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു. …

Read More