ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണെന്ന് ഷമ മുഹമ്മദ്; വിമർശനവുമായി ബിജെപി: പ്രതിഷേധമുയർന്നതോടെ പോസ്റ്റ് പിൻവലിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമക്കെതിരെയുള്ള പരാമർശത്തിൽ പുലിവാല് പിടിച്ച് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. രോഹിത് ശർമയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധം സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയർന്നതോടെ ഷമ പോസ്റ്റ് പിൻവലിച്ചു. ഷമ പോസ്റ്റ് ചെയ്തതിങ്ങനെ: ‘‘ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും അനാകർഷകനായ ക്യാപ്റ്റൻ രോഹിതാണ്’’. ​തൊട്ടുപിന്നാലെ വിമർശനവുമായി ബിജെപി…

Read More

‘മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആറിൻ്റെ ആവശ്യമില്ല’: വിവാദങ്ങളിൽ പിണറായിക്ക് പ്രതിരോധം തീർത്ത് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ  ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.  അതേസമയം, ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ…

Read More

കാഫിർ വിവാദം; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ്, നിയമപോരാട്ടം തുടരുമെന്ന് വിഡി സതീശൻ

കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് വിഡി സതീശൻ. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി കൂട്ടുകാരെ സംരക്ഷിക്കുകയാണ്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. വിമർശിച്ചാൽ കേസെടുക്കും. വിദ്വേഷം പ്രചരിപ്പിച്ചാൽ കേസില്ല. ഡിഫിക്കാരനെ ചോദ്യം ചെയ്താൽ വിവരം കിട്ടും. പക്ഷേ ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട…

Read More