
ഉത്തരാഖണ്ഡ് ഹിമപാതം; 5 മരണം സ്ഥിരീകരിച്ചു: 3 പേർക്കായി തിരച്ചിൽ തുടരുന്നു
ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാത്തിൽ കുടുങ്ങിക്കിടക്കുന്ന 3 പേർക്കായി തിരച്ചിൽ തുടരുന്നു. ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ 5 തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മന ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 6 ഹെലികോപ്റ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക റഡാറുകൾ, ഡ്രോണുകൾ,…