വികസനത്തിന് തുടർച്ച പ്രധാനം; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നാണ് കോൺഗ്രസിൻ്റെ രഹസ്യ സർവേ ഫലം: കെ.എൻ ബാലഗോപാൽ

കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ…

Read More

തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഞായറാഴ്ചയും കിട്ടിയില്ല. തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ എന്‍.ഐ.സി. ശ്രമിക്കുന്നുവെന്നുമാണ് വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളം കയ്യില്‍ കിട്ടാനുള്ളത്. നിലവില്‍ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ പണമുണ്ട്. അതേസമയം ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി നിയന്ത്രിക്കുന്നതിനായി ട്രഷറിയില്‍ പണം സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രശ്‌നമെന്ന് ജീവനക്കാര്‍ സംശയിക്കുന്നു. അതിനിടെ ശമ്പളം ട്രഷറി അക്കൗണ്ടില്‍നിന്ന്…

Read More