ആറുവയസ് വരെ കുട്ടികൾക്ക് അറബി പഠനം നിർബന്ധമാക്കാൻ ദുബൈ; സെപ്തംബർ മുതൽ സ്വകാര്യ സ്‌കൂളുകൾക്ക് ബാധകം

യുഎഇയിലെ ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു. ഈ വർഷം സെപ്തംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധ അറബി പഠനം ആരംഭിക്കുമെന്ന് ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ (KHDA) അറിയിച്ചു. ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും അറബി ഭാഷ പഠനം നിർബന്ധമായിരിക്കുമെന്നാണ് കെഎച്ച്ഡിഎയുടെ പുതിയ നയം വ്യക്തമാക്കുന്നത്. ഈ വർഷം സെപ്തംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് വരെ…

Read More

വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം; നിയമം കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 18…

Read More

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായി ഉത്തര്‍പ്രദേശ്

50 വയസ്സിനു മുകളില്‍ പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ്. സേനയെ കൂടുതല്‍ ചെറുപ്പമാക്കുക ലക്ഷ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടി. ഇതിനായുള്ള സ്ക്രീനിംഗ് ജോലികള്‍ ഉത്തർപ്രദേശ് പൊലീസ് ആരംഭിച്ചു. 2023 മാര്‍ച്ച് 30 ന് അമ്പത് വയസ് പ്രായമാകുന്ന ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡ് അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും ഇതിന് ശേഷമാകും നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമാണോ ഇല്ലയോ എന്ന തീരുമാനം എടുക്കുക. നവംബര്‍ 30ഓടെ നിര്‍ബന്ധിത വിരമിക്കല്‍ ബാധകമാവുന്ന ഉദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക്…

Read More

കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്

സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്.  2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാൽ ഇന്നു മുതലായിരിക്കും പഞ്ചിംഗ് നടപ്പിലാക്കുക. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് നിർദേശം.  എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരാഴ്ചക്കകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായി ചീഫ് സെക്രട്ടറി കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സർക്കാർ ഓഫീസുകളിൽ  മാർച്ച് 31ന് മുൻപ് ബയോ മെട്രിക് പഞ്ചിംഗ്…

Read More