
ഡിജിപിയുടെ ഭൂമി ഇടപാട് കേസ്; മുഴുവൻ തുകയും പരാതിക്കാരന് തിരികെ നൽകും
സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻ വിവാദമായതോടെ ഒത്തുതീർക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം. ഇതിനിടെ ബാദ്ധ്യത മറച്ചുവച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്. ഭൂമി ജപ്തിചെയ്യാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തോന്നയ്‌ക്കൽ റഫാ മൻസിലിൽ താമസിക്കുന്ന തൈക്കാട്…