അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയെന്ന പരാതി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയെന്ന പരാതിയിൽ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. സംഭവത്തിൽ വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി. എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇടുക്കിയിലെ ഉടുമ്പൻചോല അടക്കമുള്ള വിവിധയിടങ്ങളിലാണ് പാറപൊട്ടിക്കലും ഖനനവും നടക്കുന്നത്.എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കും. ആരോപണം ഉയർന്നപ്പോൾ തന്റെ കൈകൾ…

Read More

‘മുസ്ലിംപക്ഷി’ക്ക് മാത്രം രാഹുൽ ഭക്ഷണം നൽകുന്നു; ബി.ജെ.പിയുടെ വിദ്വേഷവീഡിയോയ്‌ക്കെതിരെ പരാതിയുമായി കോൺഗ്രസ്

കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോൺഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽവഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യൽ മീഡിയ ടീം, ഐ.ടി. സെൽ തലവൻ അമിത് മാളവ്യ, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയാണ് പരാതി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുടെ കാരിക്കേച്ചറുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ ശനിയാഴ്ച കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി….

Read More

‘ക്ഷമാപണം നടത്തി’; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് ഓൺലൈൻ അവതാരക

കേസിൽ പെട്ട ശ്രീനാഥ് ഭാസിയുടെ കുരുക്കഴിയുന്നു. അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി പരാതിക്കാരി ഒപ്പിട്ടു നൽകിയതായും അറിയുന്നു. സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നത് എന്നാണ് അഭിഭാഷകനിൽ നിന്ന് അറിയുന്നത്. നേരത്തെ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ…

Read More