
‘ഗോൾഡ് കാർഡ്’ പൗരത്വ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാം; ബൗദ്ധിക ചോർച്ച തടയാൻ പദ്ധതിയുമായി ട്രംപ്
പുതുതായി നിർദ്ദേശിക്കപ്പെട്ട ‘ഗോൾഡ് കാർഡ്’ പൗരത്വ പദ്ധതിക്ക് കീഴിൽ അമേരിക്കൻ കമ്പനികൾക്ക് യുഎസ് സർവകലാശാലകളിൽ നിന്ന് ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 5 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകർഷിക്കാനാണ് ട്രംപ് ‘ഗോൾഡ് കാർഡ്’ പദ്ധതി കൊണ്ടുവന്നത്. നിലവിലെ കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾക്ക് യുഎസിൽ താമസിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സ്ഥാപനങ്ങളിലെ ഒന്നാം നമ്പർ വിദ്യാർത്ഥിയെ നിയമിക്കാൻ…