ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ​ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ എത്തുന്നത്.  18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ​ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാർ പ്രതികരിച്ചു.

Read More

അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു; പൊലീസിനെതിരെ ഡിജിപിക്ക് കത്ത് നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍

അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്ത് നൽകി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ്…

Read More

ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണും: ഗതാഗത കമ്മീഷണർ

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ  പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നൽകുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കൽ അറിവ്‌ കൂടുതൽ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയിൽ…

Read More

‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. ഫലം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്  ജൂൺ അഞ്ച്…

Read More

മാസപ്പടിയിൽ ഉദ്യോഗസ്ഥർക്ക് താക്കീതുമായി എക്സൈസ് കമ്മിഷണർ

ബാറുകളിൽനിന്നും ഷാപ്പുകളിൽനിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് താക്കീതുമായി എക്സൈസ് കമ്മിഷണർ. മാസപ്പടി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെയും മേലുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ കമ്മിഷണർ നിർദേശം നൽകി. ശനിയാഴ്ച ചേർന്ന അസി.കമ്മിഷണർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയില്‍ അനഭിലഷണീയമായ പ്രവണതകൾ വർധിക്കുകയാണെന്ന് കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിച്ച് ഒത്താശ ചെയ്യുന്നതിനുള്ള പ്രതിഫലമായി മാസപ്പടിയായും സേവനമായും ഉദ്യോഗസ്ഥർ പ്രതിഫലം…

Read More

വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണം’; ശുപാർശ നല്‍കി ജിഎസ്ടി കമ്മീഷണര്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉല്‍പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള സർക്കാറിന്‍റെ തിരക്കിട്ട നീക്കം. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ 2022ലെ മദ്യ നയത്തിന്‍റെ ചുവട് പിടിച്ചാണ് കുറഞ്ഞ വീര്യമുള്ള മദ്യം പുറത്തിറക്കാനുള്ള നീക്കം. വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു നയം. സംസ്ഥാനത്ത് ഇപ്പോള്‍ ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിൽ 42.86 ശതമാനം…

Read More

ഗതാഗത കമ്മിഷണറെ പരസ്യമായി ശാസിച്ച് മന്ത്രി; രൂക്ഷമായി പ്രതികരിച്ച് കമ്മിഷണർ

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ്…

Read More

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിൽ സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും

ഗവര്‍ണരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ഡിജിപിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും. പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക. സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. വിശദമായ ചര്‍ച്ചക്ക് ശേഷം രാജ്ഭവന് റിപ്പോര്‍ട്ട് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം എസ്‌എഫ്‌ഐ പ്രതികള്‍ക്കെതിരെ ഐപിസി 124 ചുമത്തിയതില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ട്. പ്രതികളുടെ ജാമ്യേപക്ഷ പരിഗണിക്കുന്നതിനിടെ 124…

Read More

പൊലീസുകാരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു, എസ്പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ: കെ.സേതുരാമൻ

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കെ.സേതുരാമൻ പറഞ്ഞത്kochi city police commissioner about drugs

Read More

10 വർഷത്തിനിടെ 15 കേസുകളിൽ പ്രതി, ലൈംഗിക മനോവൈകൃതമുള്ളയാൾ; കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഷാഫി

ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പത്ത് വർഷത്തിനിടെ 15 കേസുകളിൽ പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണർ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ്…

Read More