
ഷൈനെതിരെ തെളിവ് കിട്ടിയില്ല; ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും: കമ്മിഷണർ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കിൽ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. സജീർ അടക്കമുള്ള ലഹരിവിൽപനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതൽ വകുപ്പുകൾ ചേർക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോൾ ഹോട്ടലിൽനിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിൻറെ മൊഴി വിശ്വസിക്കാനാകില്ലെന്നും…