
കമോൺ കേരളക്ക് ഇന്ന് തിരശ്ശീല ഉയരും
യു.എ.ഇയിലെ മലയാളി പ്രവാസികൾ നെഞ്ചോട് ചേർത്ത് വൻ വിജയമാക്കിയ ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ ഏഴാം എഡിഷന് വെള്ളിയാഴ്ച ഷാർജ എക്സ്പോ സെൻററിൽ തിരശ്ശീല ഉയരും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മഹാമേളയിലേക്ക് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി പതിനായിരങ്ങൾ ഒഴുകിയെത്തും. സംസ്‌കാരവും വാണിജ്യവും വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന മേള രാവിലെ പത്തു മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കും. ഏഴ് എമിറേറ്റുകളിൽ നിന്നായി രണ്ടര ലക്ഷത്തോളം പേരാണ് ആറാം എഡിഷനിൽ സന്ദർശകരായി എത്തിയത്….