
കയർ ബോർഡിലെ ജോളി മധുവിന്റെ മരണം; നാല് ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം
കൊച്ചി കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്ക് കുടുംബം പരാതി നൽകി. കയർ ബോർഡ് ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ജോളി മധു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ എംഎസ്എംഇ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച്…