തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്‍റെ ക്ലാമ്പിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പോലീസ് കേസെടുത്തു.

Read More

ആറ്റിങ്ങലിൽ 15 വയസുകാരൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 15കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അമ്പാടി കണ്ണനെ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് ആറ്റിങ്ങൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

‘അശ്ലീല പരാമർശങ്ങൾ’; എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ എഐവൈഎഫ് പരാതി നൽകി

ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ്  കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയതായാണ് പരാതി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള…

Read More

അധ്യാപകൻ ചെവിക്കടിച്ചു; 10-ാം ക്ലാസുകാരന്റെ കേൾവി ശക്തി നഷ്ടമായി

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ ചെവിക്ക് തുടർച്ചയായി അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാർഥിയുടെ കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തർ പ്രദേശിലെ ഉഭോൺ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരൻ അധ്യാപകന്‍റെ ക്രൂരമർദനത്തിന് ഇരയായത്. പിപ്രൗലി ബർഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേൾവിശക്തി നഷ്ടമായ വിദ്യാർഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാർഥിയുടെ ചെവിയോട്…

Read More

2024-2025 അധ്യയനവർഷം മുതൽ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റം

2024-2025 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്‌സ്) ജോസഫ് ഇമ്മാനുവൽ പറഞ്ഞു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, കേസ് അധിഷ്ഠിത ചോദ്യങ്ങൾ, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങൾ എന്നിവ 40 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കും. ഹ്രസ്വവും ദീർഘവുമായ ഉത്തരങ്ങൾ എഴുതേണ്ട കൺസ്ട്രക്റ്റഡ് റെസ്‌പോൺസ് ചോദ്യങ്ങൾ 40-ൽ നിന്ന് 30 ശതമാനമായി കുറച്ചു. 2020-ലെ ദേശീയ വിദ്യാഭ്യാസ…

Read More

മദ്യപിച്ചെത്തി ക്ലാസില്‍ കിടന്നുറങ്ങും; അദ്ധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുഞ്ഞ് ഹീറോസ് വൈറലായിരിക്കുന്നത്. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.  മദ്യപിച്ചെത്തിയ അദ്ധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് തുരത്തിയത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ പഠിപ്പിക്കാനൊന്നും ഇയാള്‍ മെനക്കെടാറില്ല. ലഹരിയുടെ ഉന്മാദത്തില്‍ തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ ശീലം. ഏതെങ്കിലും കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇയാള്‍ അവരെ ശകാരിക്കുന്നതാണ് പതിവ്. മദ്യപനായ അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു…

Read More

അമ്പാടാ കൊച്ചുകള്ളാ: നഴ്സറിപ്പയ്യൻ തന്‍റെ കൂട്ടുകാരിക്കു കൊടുത്ത സമ്മാനത്തിന്‍റെ വില കേട്ടാൽ ഞെട്ടും

പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് കുട്ടികൾ! പെൻസിലുകൾ, ചോക്ലേറ്റുകൾ, മിഠായികൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം കുട്ടികൾ പരസ്പരം കൈമാറാറുണ്ട്. രസകരമായ എന്നാൽ, ലക്ഷങ്ങൾ വിലയുള്ള ഒരു സമ്മാനക്കൈമാറ്റത്തിന്‍റെ കഥ ചൈനയുടെ വൻമതിലും കടന്നു വൈറലായിരിക്കുന്നു. പ്രണയത്തിനും ഇഷ്ടത്തിനും പ്രായമില്ല. ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന മനോഹരമായ വികാരമാണു പ്രണയം എന്നതിൽ ആർക്കും തർക്കമില്ല. ചൈനയിലെ നഴ്സറിക്കുട്ടി തന്‍റെ ക്ലാസിലെ പെൺകുട്ടിക്ക് സ്വർണക്കട്ടികൾ സമ്മാനിച്ചു. അവളോടുള്ള ഇഷ്ടംകൊണ്ടാണ് കുട്ടി സ്വർണം കൊടുത്തത്. കൊടുത്ത സമ്മാനത്തിന്‍റെ വിലയോ, 12 ലക്ഷം! സിചുവാൻ…

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും. ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More

ബസ് ചാർജായി നൽകിയ തുക കുറവ്; ആറാം ക്ലാസുകാരിയെ ബസ് ജീവനക്കാരൻ വഴിയിൽ ഇറക്കിവിട്ടു

ബസ് ചാർജായി നൽകിയ തുക കുറവാണെന്ന് കാണിച്ച് ആറാംക്ലാസുകാരിയെ സ്വകാര്യ ബസ് ജീവനക്കാരൻ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. വെള്ളിയാഴ്ച വൈകിട്ടാണ് പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയെ സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.  തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെൺകുട്ടിക്കു പോകേണ്ടിയിരുന്നത്. സാധാരണ സ്‌കൂൾ ബസിൽ പോകുന്ന പെൺകുട്ടി സ്വകാര്യ ബസിൽ കയറുകയായിരുന്നു. കുട്ടിയുടെ…

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.12 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി.  രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68…

Read More