ഉത്സവത്തിനിടെ സംഘർഷവും വെടിവെപ്പും; വെടിയേറ്റയാൾ അപകടനില തരണം ചെയ്തു

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ ലുക്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പ്രദേശിക ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായത്. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. കഴുത്തിന് വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ലുക്മാന്‍റെ…

Read More

ഉത്സവത്തിനിടെ സംഘർഷം; വെടിയേറ്റ്​ യുവാവിന് പരിക്ക്

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവി​ന്റെ കഴുത്തിന് പരിക്കേറ്റു. ചെ​മ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തി​ൽ ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി 10 മണിയോടെയാണ്​ സംഭവം നടന്നത്​. ചെമ്പ്രശേരി ഈസ്​റ്റ്​ സ്വദേശി 32 വയസുള്ള ലുഖ്​മാനുൽ ഹകീമിനാ​ണ്​ വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരി-ചെമ്പ്രശ്ശേരി ഈസ്​റ്റ്​ പ്രദേശങ്ങൾ തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെ വെള്ളിയാഴ്​ച രാത്രി നടന്ന ഉത്സവത്തിലും സംഘർഷമുണ്ടാവുകയായിരുന്നു.

Read More

പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; യുപിയിൽ സംഘർഷം

ഉത്തർപ്രദേശിൽ പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം. പ്രയാ​ഗ്‍രാജിലെ പിഎസ്‍സി ആസ്ഥാനത്തിന് മുന്നിൽ നാലാം ദിവസം സമരം തുടരുന്ന യുവാക്കൾ പൊലീസ് ബാരിക്കേഡ് തകർത്തതാണ് സംഘ‌ർഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. സമരക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു.  പൊതുമുതൽ നശിപ്പിച്ചതിന് 12 പേർക്കെതിരെ കേസെടുത്തു. സ്ഥലത്ത് വൻ പൊലീസ് വിന്യാസം തുടരുകയാണ്. യുപി പിഎസ്‍സി ഡിസംബറിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്ന റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്കുള്ള…

Read More

ബംഗ്ലാദേശിൽ വിദ്യാർത്ഥികളും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം; ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ

ബംഗ്ലാദേശിലെ ധാക്കയിൽ സെക്രട്ടേറിയറ്റിന് സമീപം വിദ്യാർത്ഥികളും അർദ്ധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുള്ള നിരവധി പേർക്ക് പരിക്കേറ്റതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാത്രി ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് എത്തി. ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ ഒത്തുകൂടി, തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യാൻ ആരംഭിച്ചു. ഇതിനുപിന്നാലെയാണ് സംഘർഷമുണ്ടായത്. ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അർദ്ധ സൈനിക വിഭാഗമായ അൻസാർ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് സംഘർഷമുണ്ടായത്. ഇടക്കാല സർക്കാരിലെ ഉപദേശകനും വിവേചനത്തിനെതിരായ…

Read More

ആലപ്പുഴയിൽ വി.മുരളീധരൻ പക്ഷം തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ ; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ചേരിപ്പോര്

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞു വാക്‌പോര് നടത്തി. ആലപ്പുഴയിൽ വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിൽ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയിൽ പ്രകാശ് ജാവഡേക്കർ അതൃപ്തി അറിയിക്കുകയും ചെയ്തു. വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തിൽ ഉന്നയിച്ചത്. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ മുരളീധരപക്ഷം…

Read More

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍, ചുരാചന്ദ്‌പൂരില്‍ 4 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്.ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികള്‍ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സാഹചര്യം മോശമാകുമെന്ന് ഇവ‍ര്‍ മുന്നറിയിപ്പ് നല്‍കി. കുക്കികളുടെ എസ് ടി പദവി…

Read More

സുഡാനില്‍ വെടിനിര്‍ത്തല്‍ നീട്ടിയിട്ടും രക്ഷയില്ല; സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യമാണ് ധാരണ ലംഘിച്ച് വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആരോപിച്ചു. എന്നാല്‍ ആര്‍എസ്എഫാണ് ഒളിഞ്ഞുനിന്നുള്ള ആക്രമണം തുടരുന്നതെന്ന് സൈന്യവും തിരിച്ചടിച്ചു.  ആയുധങ്ങളുമായെത്തിയ ആര്‍എസ്എഫിന്റെ വാഹനങ്ങള്‍ സൈന്യം തകര്‍ത്തു. സുഡാൻ സെൻട്രൽ ബാങ്കിന് തീയിട്ടതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേരാണ് ഇതിനോടകം മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയടക്കം വിവിധ…

Read More