പാര്‍ട്ടിയുടെ നേതാവ് സാംക്രമിക രോഗം പടര്‍ത്തുന്ന കീടം; ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവിനെ അധിക്ഷേപിച്ച് സിഐടിയു

ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ. ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍. ആ പാര്‍ട്ടിയുടെ നേതാവ് സാംക്രമിക രോഗം പടര്‍ത്തുന്ന കീടം. വിഎസ്സിന്റെ കാലത്താണ് ആശമാര്‍ക്ക് വേതനം വര്‍ധിപ്പിച്ച് നല്‍കിയത്.  ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പാട്ട കിലുക്കി പാര്‍ട്ടിയെ കണ്ടില്ലെന്നും പി ബി ഹർഷകുമാർ പറഞ്ഞു. പത്തനംതിട്ടയില്‍ സിഐടിയു നടത്തുന്ന ബദല്‍…

Read More

ഓട്ടോറിക്ഷകൾക്കുള്ള സംസ്ഥാന പെർമിറ്റ് ; നിബന്ധനകളോടെ പെർമിറ്റ് നൽകാം, നിലപാടിൽ അയവ് വരുത്തി സിഐടിയു

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിൽ നിലപാടിൽ അയവുവരുത്തി സിഐടിയു. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കരുതെന്ന മുൻ നിലപാട് മാറ്റി നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കാമെന്ന് സിഐടിയു വ്യക്തമാക്കി.ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അപേക്ഷിക്കുന്നവര്‍ക്ക് മാത്രം സംസ്ഥാന പെര്‍മിറ്റ് അനുവദിക്കുക, പ്രത്യേക ടാക്സ് ഈടാക്കാതിരിക്കുക എന്നീ നിബന്ധനകളാണ് സിഐടിയു മുന്നോട്ട് വെച്ചത്. ഒരു ജില്ലയിൽ പെർമിറ്റ് അനുവദിച്ച ഓട്ടോക്ക് സമീപമുളള ജില്ലകളിൽ കൂടി സവാരിക്ക് അനുമതി…

Read More

‘ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നു; പൊതുസ്ഥലങ്ങളിൽ സിഐടിയു ജനങ്ങളുടെ മേൽ കുതിരകയറുന്നു’: വിമർനവുമായി സുധാകരൻ

സി പി എമ്മിന്‍റെ പോഷക സംഘടനകളായ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി. സി…

Read More

മിൽമയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഉറപ്പ്; ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പള പരിഷ്ക്കരണം ഈ മാസം 15നകം നടപ്പാക്കുമെന്ന് അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിച്ചത്. അതേസമയം ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

Read More

സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ അറിയാം; ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല: സിഐടിയു

കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിരുന്ന എക്സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിന് എതിരായ സമരം ; ഗതാഗത മന്ത്രി അധിക്ഷേപിച്ചതായി ആരോപണം , മാപ്പ് പറയണമെന്ന് സിഐടിയു

സംസ്ഥാനത്ത് നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സമരം ചെയ്തവരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധിക്ഷേപിച്ചതായി ആരോപണം. മലപ്പുറത്ത് നടക്കുന്ന സമരം ഡ്രൈവിങ് സ്കൂൾ മാഫിയകളുടെ നേതൃത്വത്തിലാണെന്നാണ് മ​ന്ത്രി പറഞ്ഞത്. വാഹനം നേരാവണ്ണം ഓടിക്കാൻ അറിയാത്തവർക്ക് ലൈസൻസ് കൊടുക്കുന്നത് അപകടകരമാണ്. മലപ്പുറത്ത് ഒരു മാഫിയയുണ്ട്. അവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം മാഫിയകളെ ഒന്നും സർക്കാർ അംഗീകരിക്കില്ല. ഒരു ഉദ്യോഗസ്ഥൻ 126 ലൈസൻസാണ് ഒരു ദിവസം നൽകിയത്. കൂടാതെ നിരവധി വാഹനങ്ങൾക്ക് ഫിറ്റ്നസും നൽകി. ഇത്…

Read More

ഗതാഗതമന്ത്രിയുടേത് വംശീയ പരാമർശം; ലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം: സിഐടിയു

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രതികരിച്ചു. തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലർ പ്രകടിപ്പിക്കുന്ന ഒരു വൈഷമ്യം ഉണ്ട്.  മന്ത്രിക്കും അതുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി…

Read More

എൽഡിഎഫിന്റെ മന്ത്രിയാണെന്ന് ഗണേശ് കുമാർ ഓർക്കണം; മന്ത്രിക്കെതിരെ സിഐടിയു നേതാക്കൾ

മന്ത്രി ഗണേശ് കുമാറിനെതിരെ സെക്രട്ടേറിയറ്റിനുമുന്നിൽ സിഐടിയുവിന്റെ സമരം. ഗതാഗതവകുപ്പ് അടുത്തിടെ നടപ്പാക്കിയ ഡ്രൈവിംഗ് പരിഷ്‌കാരത്തിനെതിരെയാണ് സിഐടിയു തൊഴിലാളികൾ സമരം നടത്തിയത്. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.എൽ ഡി എഫിന്റെ മന്ത്രിയാണ് ഗണേശ് കുമാറെന്നുള്ളത് അദ്ദേഹം ഓർക്കണമെന്നും ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയാൻ മടിക്കില്ലെന്നും വീട്ടിലേക്ക് മാർച്ചുനടത്തുമെന്നും സമരത്തിൽ പങ്കെടുത്ത സിഐടിയു നേതാക്കൾ പറഞ്ഞു. മേയ് മുതലാണ് പുതിയ ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു….

Read More

ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയു‌ടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റികര പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്.സ്തൂപം തകർത്തതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇനിന് പിന്നാലെയാണ് സംഭവത്തില്‍ പാറശാല പൊലീസ് കേസ് എടുക്കുകയും കേസിൽ…

Read More

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് കോടതിയിൽ നേരിട്ട് ഹാജരായി

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ സിഐടിയു നേതാവ് അജയൻ ഹൈക്കോടതിയിൽ ഹാജരായി. ക്രിമിനൽ കേസ് ഉള്ളതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടർന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവിൽ നിന്നും മർദ്ദനമേറ്റത്. രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാർപ്പിൽ…

Read More