എല്ലാം തുടങ്ങിയത് സിനിമയില്‍ നിന്നാണെന്നു പറയരുത്; സിനിമ കണ്ടാല്‍ മാത്രം പോരാ, വിവേകം ഉപയോഗിക്കണം: സുരേഷ് ഗോപി

സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ സിനിമയ്ക്കും പങ്കുണ്ടാകാമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാല്‍ എല്ലാം തുടങ്ങിയത് സിനിമയില്‍ നിന്നാണെന്നു പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ കണ്ടാല്‍ മാത്രം പോര, വിവേകം ഉപയോഗിച്ചു മനസിലാക്കണം. ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘എല്ലാവരും വിമര്‍ശിക്കുന്നത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയെ ആണ്. അങ്ങനെ ഒരു അവസ്ഥയുള്ളതുകൊണ്ടാണ് ആ സിനിമ ഉണ്ടായത്. അല്ലാതെ വായുവില്‍ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ, അല്ലല്ലോ? അതിനെ മഹത്വവൽക്കരിച്ചതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന്…

Read More

തീയറ്ററിൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ യുഎഇയിൽ ഇനി ശിക്ഷ

യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More