‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു; ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’: നടി ഉഷ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ച് നടി ഉഷ ഹസീന. തനിക്ക് സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും ഉഷ പറഞ്ഞു. ‘ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുമുണ്ട്.ഞാൻ സിനിമയിൽ വന്ന സമയത്താണ്. ഒരു സംവിധായകൻ, ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ തന്നെ അയാൾ ഭയങ്കര പ്രശ്നമാണെന്നൊക്കെ കേട്ടു. പിന്നെ വാപ്പ കൂടെയുള്ള ധൈര്യമായിരുന്നു.ഈ സംവിധായകന്റെ ചില രീതികളുണ്ട്. അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം…

Read More

പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും; താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്: ദിലീപ്

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. കരഞ്ഞിരുന്ന സമയത്ത് ദൈവം തനിക്ക് തന്ന സമ്മാനമാണ് സിനിമയെന്നാണ് ദിലീപ് പറയുന്നത്.  പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും. ആദ്യ പ്രണയം നമ്മുടെ മനസില്‍ എന്നും നില്‍ക്കുന്നതാണ്….

Read More

അസർബൈജാനിൽ സിനിമ ഷൂട്ടിംഗിനിടെ തമിഴ് നടൻ അജിത്ത് ഓടിച്ച കാറ് അപകടത്തിൽ പെട്ടു; വീഡിയോ പുറത്തുവിട്ട് നിർമ്മാതാക്കൾ

ആക്ഷൻ സ്റ്റണ്ട് സീനിൽ കാറ് പായിച്ച് തമിഴ് നടൻ അജിത്ത്, പിന്നെ കാണുന്നത് നിയന്ത്രണം വിട്ട് മറിയ്യുന്ന കാർ. തമിഴ് സൂപ്പർ സ്റ്റാര്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് നടന്നിരുന്നു. സിനിമയിലെ ആക്ഷൻ സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് അന്ന് വാര്‍ത്തയായിരുന്നു. ഇപ്പോൾ ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുതയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. അപകടം നടക്കുമ്പോൾ അജിത്തും…

Read More

നിരവധി സിനിമകളിൽ വേഷമിട്ടു; വിനോദിന്റെ ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി 7ാം നാൾ

ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാൾ കഴിയും മുന്നെയാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്. തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. സഹപ്രവർത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. അപ്രതീക്ഷിത ദുരന്തം വിനോദിന്റെ ജീവനെടുക്കുമ്പോൾ ആ വീടിന്റെ സുരക്ഷിതത്വത്തിൽ…

Read More

സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഫെഫ്ക; ബി. ഉണ്ണികൃഷ്ണൻ

കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്കയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പല തവണ ഫെഫ്കയ്ക്കു നേരേ ഉയർന്നിട്ടുണ്ട്. അവർക്കുള്ള മറുപടിയായി പറയുന്നു, സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങൾ, ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009-ൽനിന്ന് ഈ വർഷത്തെ തൊഴിലാളി സംഗമത്തിലേക്കെത്തുമ്പോൾ സ്ത്രീപ്രാതിനിധ്യം വലിയ തോതിൽ വർധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ട്. ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും…

Read More

‘ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല’: ഫിയോക്

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്. സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമാതാക്കളുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 22 മുതല്‍…

Read More

“അയ്യർ ഇൻ അറേബ്യ”; വീഡിയോ ഗാനം പുറത്തിറങ്ങി

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എംഎനിഷാദ്തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ “എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ,…

Read More

റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

ആഭരണ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഷാർജയിലെ സഫാരി മാളിലാണ് പുതിയ ഷോറും തുറന്നിരിക്കുന്നത്. സിനിമ താരങ്ങളായ ഷെയിൻ നിഗം, മഹിമ നമ്പ്യർ എന്നിവർ ചേർന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗായകനും റാപ്പറുമായ ഡബ്സി, ചലച്ചിത്ര താരവും അവതാരകനുമായ മിഥുൻ രമേഷ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണ വിൽപന രംഗത്ത് ഒരുപടി കൂടി മുന്നോട്ട് വെക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൈസാൻ…

Read More

മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി നേടിയിട്ടില്ല’: സുരേഷ് കുമാര്‍

തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം മലയാളത്തിലെ ഒരു സിനിമയും നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. 100 കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്ന കണക്കുകള്‍ ഗ്രോസ് കലക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ”കുറച്ചൊക്കെ സത്യമായിരിക്കും. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും…

Read More

കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നപ്പോഴും ബിക്കിനിയോട് നോ പറഞ്ഞു ഇന്ദ്രജ

മലയാളികള്‍ക്കു പ്രിയപ്പട്ട താരമാണ് തെന്നിന്ത്യന്‍ സുന്ദരി ഇന്ദ്രജ. ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജയുടെ ജനനം. രാജാത്തി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ വെള്ളിത്തിരയിലെത്തുന്നത്. എസ്.വി. കൃഷ്ണ റെഡ്ഡിയുടെ യമലീല ഇന്ദ്രജയെ താരപദവിയിലേക്കുയര്‍ത്തി. തടയം, രാജാവിന്‍ പാര്‍വയിലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് തമിഴില്‍നിന്ന് അവര്‍ക്കു കാര്യമായ അവസരം ലഭിച്ചില്ല. മോഹന്‍ലാലിനൊപ്പം ഉസ്താദ്, സുരേഷ് ഗോപിയ്‌ക്കൊപ്പം എഫ്‌ഐആര്‍, മമ്മൂട്ടിയ്‌ക്കൊപ്പം…

Read More