
നിസാരമല്ല കോളറ ബാധ; സൂക്ഷിക്കേണ്ട കാര്യങ്ങളും ലക്ഷണങ്ങളും ഇങ്ങനെ
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്ത് വീണ്ടും കോളറ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിൽ ആശങ്ക പടർന്നിരിക്കുകയാണ്. കവടിയാർ സ്വദേശിയും റിട്ടയേർഡ് കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായ അജയ് ആർ. ചന്ദ്ര (63) ആണ് കോളറ ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 20-നാണ് അജയ് ആർ. ചന്ദ്രയെ പനിയടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയായിരുന്നു. മരണശേഷം നടത്തിയ രക്തപരിശോധനയിൽ കോളറ സ്ഥിരീകരിച്ചു. ഏപ്രിൽ 22-നാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി മരണകാരണം കോളറയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ…