മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്‍റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങൾക്ക് എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.  ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ,  ഹെപ്പറ്റൈറ്റിസ്,  ഷിഗല്ല  രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ  പ്രതിരോധിക്കുവാൻ  സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ ജനങ്ങൾ പ്രാവർത്തികമാക്കണം….

Read More

കോളറ സൂക്ഷിക്കണം…; പ്രതിരോധ മാർഗങ്ങൾ ഇവയാണ്

‘വിബ്രിയോ കോളറ’ എന്നയിനം ബാക്ടീരിയ പരത്തുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വരെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ മാരകമാകാവുന്ന രോഗമാണ് കോളറ. പെട്ടെന്നുള്ള കഠിനമായതും വയറുവേദന ഇല്ലാത്തതും കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടർന്ന് രോഗിക്ക് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പെട്ടെന്ന് ഗുരുതരമാകും. വയറിളക്കം പിടിപെട്ടാൽ…

Read More

തലസ്ഥാനത്തെ കോളറ സ്ഥിരീകരണം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശിച്ചതായി മന്ത്രി

നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ…

Read More

തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ കാരുണ്യ ഓർഫനേജിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരുടെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. കോളറ ലക്ഷണങ്ങളുള്ള ഒരു അന്തേവാസി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 26കാരനായ അനുവാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയ…

Read More