
കേരളത്തെ ഈ വർഷം തന്നെ ദാരിദ്ര്യമുക്തമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
കൊല്ലം: കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോർപറേഷൻറെ ‘ഗുഡ്മോണിങ് കൊല്ലം’ പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവുമെന്നും മന്ത്രി പറഞ്ഞു. ലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘ഗുഡ്മോണിങ് കൊല്ലം’ എന്ന പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം…