
കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് സ്ട്രീറ്റ് ഒരുക്കി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം
കുട്ടികള്‍ക്ക് കളിച്ചുവളരാന്‍ ചില്‍ഡ്രന്‍സ് സ്ട്രീറ്റ് എന്ന പേരില്‍ വേറിട്ട ഇടമൊരുക്കി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിക്ക് കീഴിലാണ് പുതിയ ആശയം നടപ്പാക്കുന്നത്. റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് നടപ്പാക്കുന്ന ചില്‍ഡ്രന്‍സ് സ്ട്രീറ്റിന് 7200 സ്ക്വയര്‍ മീറ്ററിലേറെവിസ്തൃതിയുണ്ട്. കുട്ടികള്‍ക്കായി കളിയിടങ്ങള്‍, വ്യായാമ, വിശ്രമ കേന്ദ്രങ്ങള്‍, എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. പുതുതലമുറയില്‍ ഗതാഗത സുരക്ഷാ ചിന്തകളും ഉത്തരവാദിത്വ ബോധവും വളര്‍ത്തുന്നതിനുള്ള ഇടങ്ങളും ഇവിടെയുണ്ട്. പരിസ്ഥിതിയെയും സമൂഹത്തെയും അറിഞ്ഞു വളരുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ചില്‍ഡ്രന്‍സ്…